എൽറ്റിസി ക്യാഷ് വൗച്ചർ ഇനി സംസ്ഥാന സർക്കാർ ജീവനകാർക്കും
നേരത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രം വാഗ്ദാനം ചെയ്തിരുന്ന പദ്ധതി ഇപ്പോൾ സംസ്ഥാന സർക്കാരുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ലഭ്യമാകും. ഫെസ്റ്റീവ് സീസൺ വരുന്നതിന് മുന്നോടിയായിട്ടാണ് ഇത് നടപ്പിലാക്കിയത്. എൽടിസി നിരക്കിന് തുല്യമായ പണം ലഭിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കും ആദായനികുതി ഇളവ് ഇനി മുതൽ ലഭിക്കുമെന്ന് യൂണിയൻ മിനിസ്ട്രി ഓഫ് ഫൈനാൻസ് അറിയിച്ചു.
സമ്പദ്വ്യവസ്ഥയിലെ വളർച്ചയെ ഉത്തേജിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 36,000 രൂപവരെ ഇളവ് ലഭിക്കും. എൽറ്റിസി സ്കീം പ്രകാരം നിലവിലുള്ള കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും യാത്ര ചെയ്യാതെ യാത്രാ അലവൻസ് നികുതി രഹിതമായി അടയ്ക്കാൻ അനുവദിക്കുന്നു. ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ചെലവുകൾ ബൂസ്റ്റ് ചെയ്യുന്നത്തിനുവേണ്ടിയുമാണ് നടപടി. നാലംഗങ്ങൾ അടങ്ങിയ കുടുംബങ്ങൾക്ക് ഏകദേശം 1.44 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. എന്നാൽ 43,200 രൂപ നികുതി ആനുകൂല്യം ലഭിക്കുന്നതിന് കാറുകൾ, റഫ്രിജറേറ്ററുകൾ, ലാപ്ടോപ്പുകൾ എന്നിവ വാങ്ങുന്നതിന് 4.32 ലക്ഷം രൂപ ചെലവഴിക്കേണ്ടതുണ്ട്. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തിട്ടുള്ളവർക്ക് സ്കീം ആനുകൂല്യം ലഭിക്കില്ല.
“1961 ലെ ആദായനികുതി നിയമം സെക്ഷൻ 115 ബിഎസി പ്രകാരം ആനുകൂല്യ നികുതി വ്യവസ്ഥയിൽ ആദായനികുതി അടയ്ക്കുന്നതിനുള്ള ഓപ്ഷൻ ഉപയോഗിച്ച ഒരു ജീവനക്കാരന് ഈ ഇളവിന് അർഹതയില്ല,” ധനമന്ത്രാലയം വ്യക്തമാക്കി.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്