Advertisement

ആദായ നികുതി ,ശ്രദ്ധിച്ചില്ല എങ്കിൽ വലിയ പിഴ നൽകേണ്ടി വരും

2019-2020 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി 2020 നവംബർ 30ൽ നിന്നും ഡിസംബർ 31 വരെ നീട്ടി. നിലവിലുള്ള കോവിഡ് പ്രതിസന്ധികളെ മുൻനിർത്തി ഇത് മൂന്നാം തവണയാണ് തീയതി മാറ്റുന്നത്. റിട്ടേൺ വൈകിയാൽ വലിയ പിഴ
ഈടാക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. ​

​അക്കൗണ്ട് ഓഡിറ്റ് ചെയ്തു കിട്ടാൻ ആവശ്യമുള്ളവർക്ക് 2020 ജനുവരി 31 വരെ​ സമയമനുവദിച്ചിട്ടുണ്ട്.സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് അതനുസരിച്ച് നികുതി ദാതാകൾക്ക് ടാക്സ് റിട്ടേൺ നൽകാൻകൂടുതൽ സമയം നൽകുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഉന്നതരുടെ അഭിപ്രായപ്രകാരം എത്രയും വേഗം നടപടികൾ തീർക്കുന്നതാണ് അനുയോജ്യം. അവസാന സമയങ്ങളിൽ ഫയൽ ചെയ്യുന്നത് കൂടുതൽ സാങ്കേതിക
തകരാറുകളിലേക്ക് നയിക്കാൻ ഇടയാക്കും. ഇത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്നുമാണ് ഇവർ അഭിപ്രായപ്പെടുന്നത്. ​

​2020- 2021 മൂല്യനിർണയ വർഷത്തെ ടാക്സ് റിട്ടേൺ പൂരിപ്പിക്കുന്നതിന് ഒരു നീണ്ട മാനുവൽ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് ടാക്സ് ദാതാക്കളെ ഇൻകം ടാക്സ് റിട്ടേൺ പൂരിപ്പിക്കാൻ സഹായിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ചെറിയ ടാക്സ്
നൽകുന്നവർക്ക് ആശ്വാസം പകരുന്നതാണ് ഈ തീയതിമാറ്റം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്