Advertisement

ആധാർ കാർഡ് ഉണ്ടോ? എങ്കിൽ ഇനി എളുപ്പത്തിൽ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാം

ഓൺലൈനായി ധാരാളം പണമിടപാടുകൾ നടത്തുന്നവരാണ് നാം എല്ലാവരും. എളുപ്പത്തിൽ വളരെ കുറഞ്ഞ സമയത്തിലും ചിലവിലും പണമിടപാടുകൾ നിർവ്വഹിക്കാം എന്നതുക്കൊണ്ടാണ് എല്ലാവരും ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കുന്നത്. അതിനായി പല മാർഗങ്ങൾ ലഭ്യമാണ് . ഇത്തരത്തിൽ ആധാർ നമ്പർ ഉപയോഗിച്ച് എങ്ങനെ ഓൺലൈൻ പണമിടപാടുകൾ നിർവ്വഹിക്കാം എന്ന് നോക്കാം.

Advertisement

ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ച് ഇനി എളുപ്പത്തിൽ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാം. നാഷണൽ പേയ്മെൻറ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത പുതിയ ആധാർ എനേബിൾഡ് പേയ്മെൻറ്റ് സിസ്റ്റം വഴിയാണ് ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈനായി പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാൻ സാധിക്കുന്നത്. ബാങ്ക് അക്കൌണ്ടുമായി ആധാർ ലിങ്ക് ചെയ്തിരിക്കുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ്. മൊബൈൽ ഡിവൈസിന് പുറമേ എടിഎം, കിയോസ്ക് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചും ആധാർ എനേബിൾഡ് പേയ്മെൻറ്റ് സിസ്റ്റം വഴി ഓൺലൈൻ പണമിടപാടുകൾ നടത്താവുന്നതാണ്. ബാങ്കിൻറ്റെ കറസ്പോൻഡൻറ്റുമാരുടെ സഹായവും ഇതിന് ലഭ്യമാണ്.

ആധാർ എനേബിൾഡ് പേയ്മെൻറ്റ് സിസ്റ്റം വഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ

• ബാലൻസ് എൻക്വയറി
• ക്യാഷ് ഡെപ്പോസിറ്റ്
• ക്യാഷ് വിഡ്രോവൽ
• ആധാർ ടു ആധാർ ഫണ്ട് ട്രാൻസ്ഫർ
• ബിൽ പേയ്മെൻറ്റ്സ്

ആവശ്യമായ രേഖകൾ

ആധാർ നമ്പർ, ബാങ്കിൻറ്റെ പേര്, ആധാർ എൻറോൾമെൻറ്റ് സമയത്ത് നൽകിയ ബയോമെട്രിക് തുടങ്ങിയവയാണ് ആധാർ എനേബിൾഡ് പേയ്മെൻറ്റ് സിസ്റ്റം വഴി പണമിടപാട് നടത്താൻ ആവശ്യമായ രേഖകൾ. മെർച്ചൻറ്റ് ട്രാൻസാക്ഷനുള്ള സൌകര്യവും ഇവിടെ ലഭ്യമാണ്. ആധാർ ബേസ്ഡ് ബയോമെട്രിക് ഓഥൻറ്റിക്കേഷനിലൂടെയാണ് ഇത് സാധിക്കുന്നത്.

Aadhaar Enabled Payment System പ്രത്യേകതകൾ

ബാങ്ക് സന്ദർശിക്കാതെ തന്നെ വീട്ടീലിരുന്നുക്കൊണ്ട് തന്നെ അടിസ്ഥാന ബാങ്കിംങ് സേവനങ്ങൾ നിർവ്വഹിക്കാം എന്നതാണ് ഈ പേയ്മെൻറ്റ് സിസ്റ്റത്തിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഫിസിക്കൽ കാർഡുകളോ, പാസ് വേർഡുകളോ, പിൻ നമ്പറുകളോ കൈയ്യിൽ കൊണ്ടുനടക്കേണ്ട കാര്യവും ഇല്ല. അതുക്കൊണ്ട് തന്നെ ഇവ നഷ്ടപ്പെടാനുള്ള സാധ്യതയും കുറവാണ്.ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും ഇപ്പോൾ ആധാർ കാർഡ് ഉണ്ട്. അതുക്കൊണ്ട് തന്നെ ആധാർ എനേബിൾഡ് പേയ്മെൻറ്റ് സിസ്റ്റം എല്ലാവർക്കും ഒരുപോലെ പ്രയോജനകരമാണ്. ഇപ്പോൾ എല്ലാ ബാങ്ക് അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതുക്കൊണ്ട് തന്നെ എല്ലാവർക്കും ഈ പേയ്മെൻറ്റ് സിസ്റ്റം ഒരുപോലെ ഉപയോഗപ്പെടുത്താവുന്നതുമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്