എയർപോർട്ടുകളിൽ അദാനി ഗ്രൂപ്പ് അവരുടെ ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിനു് എതിർത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. രണ്ടുമാസം മുൻപ് ഏറ്റെടുത്ത് ലക്നൗ ബാംഗ്ലൂർ അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ അദാനി ഗ്രൂപ്പ് പേരുമാറ്റിയത്. എന്നാൽ കരാർ നിയമനങ്ങൾ എല്ലാം പൂർണ്ണമായും പാലിച്ചിട്ടുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് പങ്കുവെച്ച് വാർത്തയിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. എഎഐയും ,അദാനി ഗ്രൂപ്പും തമ്മിലുള്ള കരാറിനെ അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങളിൽ കമ്പനിയോ അതിന്റെ ഓഹരി ഉടമകളെ മനസ്സിലാകുന്ന തരത്തിൽ നാമകരണം നടത്തരുതെന്നാണ്. ഇതിനെതിരായി പ്രവർത്തിച്ചു അദാനി ഗ്രൂപ്പ് പ്രവർത്തിച്ചു എന്നാണ് എഎഐയുടെ വാദം. മംഗളുരു എയർപോർട്ട് ചീഫ് എയർപോർട്ട് ഓഫീസർക്ക് എഎഐയിൽ നിന്ന് ഇരു കൂട്ടരും ഒപ്പിട്ട കൺസെഷൻ ഉടമ്പടിയുടെ ലംഘനം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ടുകൾ ലഭിച്ചു.
എന്നാൽ ഇതിനെതിരായി അദാനി ഗ്രൂപ്പ് വാദിക്കുന്നതിങ്ങനെ““ഞങ്ങൾ ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് ഓർഗനൈസേഷനാണ്, ഞങ്ങളുടെ പങ്കാളികളുമായുള്ള സിവിൽ വ്യോമയാന നിബന്ധനകൾ പൂർണ്ണ ഉത്തരവാദിത്തത്തോടുകൂടെ പാലിക്കാറുണ്ട്.കരാറിന്റെ പ്രാഥമിക ആവശ്യകതയായ ഞങ്ങളുടെ ബ്രാൻഡിംഗിൽ മൂന്ന് വിമാനത്താവളങ്ങളുടെയും നിയമപരമായ പേരുകൾ നിലനിർത്തിയിട്ടുമുണ്ട്.