NEWS

ലോക്ക് ഡൌൺ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ തുക തിരികെ ലഭിക്കും

Advertisement

ലോക്ക് ഡൌൺ കാലത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സന്തോഷ വാർത്ത

ലോക്ക് ഡൗണിനിടയിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ തുക തിരിച്ചു നൽകുവാൻ വിമാന കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടു.മാർച്ച് 25 മുതൽ മെയ് മൂന്ന് വരെയുള്ള യാത്രക്കായി ബുക്ക് ചെയ്ത എല്ലാ വിമാന ടിക്കറ്റിന്റെയും തുക തിരിച്ചു നൽകുവാൻ ആണ് നിർദേശം.അന്താരാഷ്ട്ര ആഭ്യന്തര യാത്രകൾക്കായി ബുക്ക് ചെയ്ത ടിക്കറ്റുകൾ ഈ പരിധിയിൽ വരും.

ടിക്കറ്റ് ക്യാൻസൽ ആകുമ്പോഴുള്ള ക്യാൻസലേഷൻ ചാർജ് എടുക്കാതെ മുടക്കിയ മുഴുവൻ തുകയും മടക്കി നൽകണം എന്നാണ് നിർദേശം.പല വിമാന കമ്പനികളും പണത്തിനു പകരം ഓഫർ വൗച്ചറുകൾ ആണ് നൽകുന്നത്.ലോക്ക് ഡൌൺ കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം നഷ്ടമായി എന്ന് കരുതിയവർക്കിത് സന്തോഷ വാർത്ത ആണ്.

Advertisement
Share
Published by
admin