Categories: BUSINESSNEWS

ആമസോൺ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെപോലെ പെരുമാറുന്നുവെന്ന് ഫ്യുച്ചർ ഗ്രൂപ്പ്‌

Advertisement

ഈ കൊമേഴ്സ് ഭീമനായ ആമസോൺ എതിരെ ആഞ്ഞടിച്ചു കൊണ്ട് ഫ്യുച്ചർ റീറ്റെയിൽസ് ലിമിറ്റഡ്. ആമസോൺ നിയമപരമായ അവകാശങ്ങളെ തെറ്റായി ഉപയോഗിക്കുന്നു. ​റിലയൻസ് റീറ്റെയ്ൽ ലിമിറ്റഡുമായിട്ടുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഇടപാട് തകർക്കാൻ ആമസോണിനെ അനുവദിക്കരുതെന്ന് ദില്ലി ഹൈക്കോടതിയോട് അഭിഭാഷകനായ ഹാരിഷ് സൽവേ അഭിപ്രായപ്പെട്ടു. ആർആർവിഎല്ലിന്റെ കരാറിനെതിരെ റെഗുലേറ്റർ ബോർഡുകളെ സമീപിക്കുന്നതിൽ നിന്നും ആമസോണിനെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഫ്യൂച്ചർ റീറ്റെയ്ൽസ് ലിമിറ്റഡിന്റെ അവകാശങ്ങളെ വാദിക്കാൻ ആമസോണിന് അധികാരമുണ്ടെന്ന് അവർ കരുതുന്നു. റിലയന്‍സിന് ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡുമായി ഇടപാടിന് താല്‍പര്യമുണ്ട്. എന്നാല്‍ ആമസോണിന് അതിന് അനുമതി തേടേണ്ടി വരും . ആമസോണിന് ഫ്യുച്ചർ ഗ്രൂപ്പിൽ ഒരു നിക്ഷേപവും ഇല്ല.” ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഓഹരികൾ റിലയൻസിനു വിൽക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഫ്യുച്ചർ ഗ്രൂപ്പ്‌ തങ്ങളുമായി ഒരുക്കിയ കരാറുമായി ആമസോൺ സിംഗപൂർ ആർബിറ്ററേഷനെ സമീപിച്ചത്.​

വിധി എന്തായാലും ഫ്യൂച്ചർ ഗ്രൂപ്പിന് അനുകൂലം ആയിരുന്നു.

Advertisement