2018 ഒക്ടോബറിലാണ് ഐസിഐസിഐ ബാങ്ക് ആമസോൺ പേയുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. ആമസോണിൽ ഷോപ്പിംങ് നടത്തുമ്പോൾ ആമസോൺ പ്രൈം മെമ്പറാണെങ്കിൽ 5% ക്യാഷ്ബാക്ക് ആണ് ഈ കാർഡിന്റെ പ്രധാന ആകർഷണം,പ്രീ അപ്പ്രൂവ്ഡ് ഉപഭോക്താക്കൾക്ക് 60 സെക്കൻഡിനുള്ളിൽ കാർഡ് അപ്പ്രൂവ് ആകുന്നു.കോൺടാക്ട് ലെസ്സ് പേയ്മെൻറ്റ് സംവിധാനം കാർഡ് സപ്പോർട്ട് ചെയ്യുന്നുണ്ട് .ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് 20 മാസത്തിനുള്ളിൽ തന്നെ 1.4 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് നിലവിലെ കണക്ക്.
ഇന്ത്യയിലെ 4 ദശലക്ഷത്തിലധികം ഷോപ്പുകളിൽ ഈ കാർഡ് ഉപയോഗിക്കാനാകും. ആമസോൺ ഇന്ത്യ ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി കാർഡിന് അപേക്ഷിക്കാം. കാർഡിന് അപേക്ഷിക്കുന്നതിനോ, പുതുക്കുന്നതിനോ ഫീസില്ല. ഇതൊരു ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡ് ആണ് . ഈ കാർഡിന്റെ ഓഫറുകൾ നോക്കാം.
എന്നിങ്ങനെയാണ് ഓഫറുകൾ. കാർഡിൻറ്റെ ബില്ലിങ് തീയതിക്ക് ശേഷം ഉപഭോക്താവിൻറ്റെ ആമസോൺ പേ ബാലൻസിലേക്ക് ക്യാഷ്ബാക്ക് പ്രതിമാസം ക്രെഡിറ്റ് ആകുന്നതാണ്. ഒരു റിവാർഡ് പോയിൻറ്റ് ഒരു രൂപയ്ക്ക് തുല്യമാണ്. ആമസോൺ ഡോട്ട് ഇന്നിൽ ലഭ്യമായ 160 ദശലക്ഷത്തിലധികം ഉൽപന്നങ്ങൾ വാങ്ങാൻ ഈ റിവാർഡ് ഉപയോഗിക്കാം.
ആമസോൺ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ആയതിനാൽ ആമസോൺ ഷോപ്പിങ്ങിനു ആണ് കൂടുതൽ ഓഫറുകൾ. കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ പ്രതിവർഷം 999 രൂപയുടെ ആമസോൺ പ്രൈം മെമ്പർഷിപ്പ് ആവശ്യമാണ്.