കൊറോണ പ്രതിസന്ധിമൂലം തിയേറ്ററുകൾ തുറക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ സിനിമ മേഖല കനത്ത നഷ്ടം ആണ് നേരിടുന്നത്.റിലീസിങ്ങിന് ഒരുങ്ങിയിരുന്ന പല വമ്പൻ ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകൾ ആണ് റിലീസ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ഉള്ളത്.ഇപ്പോഴിതാ മലയാള സിനിമ ഉൾപ്പടെ പല സിനിമകളും ആമസോണ് പ്രൈമിൽ റിലീസിങ്ങിന് ഒരുങ്ങുന്നു.
ജയസൂര്യയും അദിതി റാവുവും അഭിനയിച്ച സൂഫിയും സുജാതയും ആണ് മലയാളത്തിൽ നിന്നും പ്രൈം റിലീസിങ്ങിന് ഒരുങ്ങുന്നത്.ബോളിവുഡിൽ നിന്നും ഗുലാബോ സിതാബോയും ,വിദ്യാ ബാലന്റെ ശകുന്തളാദേവി: ഹുമന്‍ കംപ്യൂട്ടറുമാണ് റിലീസ് ചെയ്യുന്നത്.തമിഴിൽ നിന്നും പൊന്‍മഗള്‍ വന്താല്‍,കന്നടയിൽ നിന്നും ‘ലോ’, ഫ്രഞ്ച് ബിരിയാണി എന്നീ സിനിമകളും ആണ് ആമസോൺ പ്രൈം റിലീസിന് ഒരുങ്ങുന്നത്.ഇത് കൂടാതെ തമിഴിലും തെലുങ്കിലും നിര്‍മിച്ച് കീര്‍ത്തി സൂരേഷ് അഭിനയിച്ച പെന്‍ഗ്വിന്‍ എന്ന സിനിമയും ആമസോണിൽ കാണാം.
മെയ് 29ന് പൊന്‍മുഗള്‍ വന്താല്‍ ആയിരിക്കും പ്രൈമിലൂടെ ആദ്യം റിലീസ് ചെയ്യുക.മെയ്ക്കും ജൂലായ്ക്കുമിടയിലാണ് ഈ സിനിമകൾ എല്ലാം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.വരും കാലങ്ങളിൽ തിയേറ്റർ റിലീസിനേക്കാൾ കൂടുതൽ ഇതുപോലുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ വഴിയാകും സിനിമകൾ റിലീസ് ചെയ്യുക