Advertisement

ഇന്ത്യൻ വിപണി കീഴടക്കാൻ അതിസമ്പന്നർ നേർക്കുനേർ

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായ ഇന്ത്യൻ വിപണി സ്വന്തമാക്കാൻ നേർക്കുനേർ പൊരുതി അതിസമ്പന്നൻമാരായ ജെഫ് ബെസോസും മുകേഷ് അംബാനിയും. വിപണിയിൽ ഒന്നെങ്കിൽ സ്വദേശ ആധിപത്യമോ അല്ലെങ്കിൽ വിദേശ ആധിപത്യമോ നമുക്ക് പ്രതീക്ഷിക്കാം. ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയ ആമസോൺ മേധാവി ജെഫ് ബെസോസും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയും തമ്മിൽ വലിയ പോരാട്ടം ആണ് നടക്കുന്നത്.

Advertisement

ഫ്യൂച്ചർ റീറ്റെയിൽസ്- റിലയൻസ് ലിമിറ്റഡ് ഒത്തുചേരലിനെ തുടർന്ന് ആമസോൺ നൽകിയ ഹർജിയുടെ അന്തിമവിധി പോരാട്ടത്തിന് നിർണായക പങ്കു വഹിക്കും. ആമസോണിന് അനുകൂലമായ വിധിയാണ് കോടതി പ്രഖ്യാപിക്കുന്നത് എങ്കിൽ അത് റിലയൻസ് റീറ്റെയ്ൽന് നൽകുന്ന ആഘാതം ചെറുതായിരിക്കില്ല. ജിയോ മാർട്ട് ഈ കൊമേഴ്സ് ബിസിനസിനെ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്. ഇതിനായി വൻതോതിലുള്ള വിദേശ നിക്ഷേപ സമാഹരണം നടന്നുവരുന്നുണ്ട്. അതിനാൽ റിലയൻസിന് അനുകൂലമായാണ് വിധി വരുന്നതെങ്കിൽ ആമസോണിനും വാൾമാർട്ടിനെ അധീനതയിലുള്ള ഫ്ലിപ്കാർട്ടിനും ഇന്ത്യൻ വിപണി നഷ്ടമാവും.

കണക്കുകൾ പ്രകാരം അടുത്ത നാലു വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണി 46% ഉയർച്ച നേടും. ഫോറസ്റ്റർ റിസർച്ച് നടത്തിയ സർവേയുടെ ഭാഗമായി 1.3 ലക്ഷം കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് പറയുന്നത്. അതിനാൽ തന്നെ ഈ യുദ്ധം ഇരുകൂട്ടർക്കും വളരെ സങ്കീർണമായ ഒന്നാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്