Categories: NEWS

ആരോഗ്യ സേതു ആപ്പിലെ തെറ്റുകൾ കണ്ടു പിടിച്ചാൽ നാല് ലക്ഷം രൂപ പാരിതോഷികം

Advertisement

കോവിഡിനെ സംബന്ധിച്ച നിർദേശങ്ങൾ നൽകുന്നതിനും കോവിഡ് രോഗികളെ ലിസ്റ്റ് ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പ് ആണ് ആരോഗ്യ സേതു.ആരോഗ്യ സേതു പുറത്തിറങ്ങിയപ്പോൾ മുതൽ പല തരത്തിലുള്ള വിവാദങ്ങൾ നേരിട്ടിരുന്നു.ആരോഗ്യ സേതു ആപ്പിലെ ഡാറ്റയെ സംബന്ധിച്ചും ആപ്പിന്റെ സെക്യൂരിറ്റിയെ സംബന്ധിച്ചുമൊക്കെ ആയിരുന്നു വിവാദങ്ങൾ.ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ സാധിക്കും എന്ന വാദവുമായി ഒരു ഹാക്കറും രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ആരോഗ്യ സേതു ആപ്പിലെ പിഴവുകൾ കണ്ടെത്തുന്നവർക്ക് 4 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2020 ജൂൺ 26 ആണ് അവസാന തീയതി.ടെക് വിദഗ്ദർക്കോ ,ഗവേഷകർക്കോ ആപ്പ് ഉപയോഗിക്കുന്ന ഏതൊരാൾക്കും സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു പാരിതോഷികം നേടാം.ഇത് കൂടാതെ ആപ്പ് മെച്ചപ്പെടുത്തുവാൻ ഉള്ള നിർദേശങ്ങളും നിങ്ങൾക്ക് നൽകുവാനായി സാധിക്കും.

Advertisement