Advertisement

ഇന്ത്യയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി അസൂസ്

തായ്‌വാൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അസൂസ് കമ്പനി ഇന്ത്യയിൽ ആയിരം ഡീറ്റെയിൽ പോയിന്റ് കൾ കൂടി തുടങ്ങി തരംഗമാവാൻ ഒരുങ്ങുന്നു. ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് ഫോൺ കമ്പ്യൂട്ടർ ലാപ്ടോപ്പ് എന്നീ ഉപകരണങ്ങളുടെ മാർക്കറ്റിൽ മികച്ച നിലവാരം പുലർത്തി മുന്നേറുകയാണ് അസൂസ്.

Advertisement

ഗെയിമിംഗ് ആവശ്യങ്ങൾക്കും ഉപഭോക്താക്കളിൽ നിന്നുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലുമാണ് നിലവിലുള്ള റീറ്റേൽ പോയിന്റ് കൾ കൂടാതെ 1000 റീട്ടെയിൽ ഔട്ട്ലെറ്റ് കൂടി തുടങ്ങാൻ അസൂസ് ഒരുങ്ങുന്നത്. ഇന്ത്യയിൽ പേഴ്സണൽ കമ്പ്യൂട്ടർ മേഖലയിൽ സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 7.5% വിപണിയും കമ്പനിയുടെ കൈയിലാണ്. ലോക് ഡൗണിന് ശേഷം വർക്ക് ഫ്രം ഹോം ഉം ഓൺലൈൻ ക്ലാസും നടക്കുന്നതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം പ്രോഡക്റ്റുകൾ ആണ് ഇപ്പോൾ വിൽപ്പന ചെയ്യുന്നത്.

അസൂസിന് നിലവില്‍ ഇന്ത്യയില്‍ 120 എക്‌സ്‌ക്ലൂസ്സീവ് ഷോപ്പുകള്‍ ഉണ്ട്. ഇത് കൂടാതെ 1,100 ല്‍ പരം പ്രീമിയം ‘ഷോപ് ഇന്‍ ഷോപ്‌സ്’ സംവിധാനങ്ങളും ഉണ്ട്. പുതിയ റീട്ടെയിൽ പോയിന്റ് കൾ തുടങ്ങുമ്പോൾ എക്സ്ക്ലൂസീവ് ഷോപ്പുകളുടെ എണ്ണം 200 ആയും പ്രീമിയം ഷോപ് ഇൻ ഷോപ്സിന്റെ എണ്ണം 2000 ആയും ഉയരും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്