മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് പുതിയ അറിയിപ്പ് പ്രകാരം എംപ്ലോയീ സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനു അടൽ ഭീമിത് കല്യാൺ യോജന സ്കീമിന് ഇനി ബെനഫിഷറീസ് അഫിഡവിറ്റിനു വേണ്ടിയുള്ള ക്ലെയിം സമർപ്പിക്കേണ്ടതില്ല. പലരും ഇത് സമർപ്പിക്കുന്നതിന് ബുദ്ധിമുട്ട് പ്രകടിപ്പിച്ചത് മൂലമാണ് ഇങ്ങനെ ഒരു മാറ്റം. ഇതുവരെ സ്കീമിനു കീഴിൽ ബാങ്ക് വിവരങ്ങളും ആധാറിന്റെ സ്കാൻ ചെയ്ത കോപ്പിയും സമർപ്പിച്ചവരുമാണ് അഫിഡവിറ്റ് ക്ലെയിം നൽകേണ്ടാത്തത്.
2018 പൈലറ്റ് സ്കീം ആയി തുടങ്ങിയ അടൽ ഭീമത് വ്യക്തി കല്യാൺ യോജനയ്ക്ക് കീഴിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസമായി അവരുടെ ദൈനംദിന വേതനത്തിന്റെ ഒരു ഭാഗം 90 ദിവസത്തേക്ക് നൽകിവരുന്നു. എന്നാൽ പ്രതീക്ഷിക്കാതെ വന്ന കൊറോണ വൈറസ് പ്രതിസന്ധി മൂലം കൂടുതൽ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടതിനാൽ സ്കീം ജൂൺ 2021 വരെ നീട്ടിയിരുന്നു. ഇഎസ്ഐ ആക്ടിൻറെ സെക്ഷൻ 2(9)നു കീഴിലുള്ള എല്ലാ തൊഴിലാളികൾക്കും ഇതിൽ അപേക്ഷ സമർപ്പിക്കാം.
കൊറോണ വൈറസ് പ്രതിസന്ധിമൂലം തന്നെ 25 ശതമാനം നൽകിയിരുന്ന വേദനത്തിൽ നിന്ന് 50 ശതമാനം വേതനമാക്കി ഇഎസ്ഐസി നൽകിയിരുന്നു. ഈ പദ്ധതിയിലൂടെ ജോലിയില്ലാതെ വലയുന്ന കൂടുതൽ ആളുകൾക്ക് തണലാകാൻ ഗവൺമെന്റിന് സാധിക്കുന്നു.