Advertisement

ദിവസം 7 രൂപ മാറ്റി വെച്ചാൽ 5000 രൂപ പെൻഷൻ നേടാം

“വൺ ഇന്ത്യ വൺ പെൻഷൻ” വളരെയധികമായി ഇന്ത്യയിൽ കത്തിക്കയറുന്ന സാഹചര്യമാണ് നിലവിലുള്ളത് .എന്നാൽ കേന്ദ്രസർക്കാർ കുറച്ചുവർഷങ്ങളായി ആരംഭിച്ച എ.പി.വൈ എന്നറിയപ്പെടുന്ന “അടൽ പെൻഷൻ യോജന” ഇന്ന് സാധാരണക്കാരുടെ ഇടയിൽ പ്രിയമേറിവരികയാണ്. വളരെ തുച്ഛമായ ഒരു സംഖ്യ മാസത്തിൽ ബാങ്ക് അക്കൗണ്ടിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കുകയാണെങ്കിൽ 60 വയസ്സിനുശേഷം അവ നമുക്ക് പെൻഷനായി തിരികെ ലഭിക്കുന്നതാണ്.

Advertisement

അടൽ പെൻഷൻ യോജന – ഇന്ത്യയിൽ ജീവിക്കുന്ന ,ഇന്ത്യൻ പൗരനായിരിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം. ഏതൊരു പോസ്റ്റ്ഓഫീസിലും ,ഇവയുടെ സേവനം ലഭ്യമാകുന്ന ബാങ്കുകളിലും ഈ അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ് .തുടർന്ന് അക്കൗണ്ട് ഡീറ്റെയിൽസും അനുബന്ധ അപേക്ഷാഫോമും പൂരിപ്പിച്ച് നൽകണം .നോമിനിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും മേൽപ്പറഞ്ഞ വിവരങ്ങളോടുകൂടി നൽകണം.

18 വയസ്സുള്ള ഒരു വ്യക്തി മുതൽ 40 വയസ്സുവരെയുള്ള വ്യക്തിക്ക് പ്രതിമാസം പെൻഷനായി ലഭിക്കുന്ന തുക 1000 മുതൽ 5000 വരെയാണ്. ഏറ്റവും കുറഞ്ഞത് 210 രൂപ നിക്ഷേപിച്ച് 18 വയസ്സായ ഒരു വ്യക്തിക്ക് 60 വയസ്സിനുശേഷം പ്രതിമാസം 5000 രൂപ ലഭിക്കും. അടൽ പെൻഷൻ യോജന പദ്ധതിയിൽ പ്രീമിയംതുക നാം വർധിപ്പിക്കുകയാണെങ്കിൽ ആയിരം എന്ന സംഖ്യയിൽനിന്ന് അയ്യായിരം രൂപവരെ പെൻഷനായി ലഭിക്കാവുന്നതാണ് .ഈ പദ്ധതിയിൽ ചേരുന്നതിനായി ഉദ്ദേശിക്കുന്ന ബാങ്കിനെയോ ,പോസ്റ്റ് ഓഫീസിനെയോ സമീപിക്കുകയാണെങ്കിൽ അവർ നിങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള ഒരു ചാർട്ട് നൽകും .അതനുസരിച്ച് ഇഷ്ടമുള്ള പ്രീമിയം നമുക്ക് തെരഞ്ഞെടുക്കാവുന്നതാണ് .

എ.പി.വൈ യുടെ അപേക്ഷാഫോമിൽ നൽകിയ ബാങ്ക് അക്കൗണ്ടിൽനിന്നും പ്രതിമാസം ഈ പദ്ധതിയിലേക്ക് ആവശ്യമായ തുക അവർ പിൻവലിക്കുന്നതായിരിക്കും. അതിനാൽ ഈ തുക അടയ്ക്കുന്നതിനുവേണ്ടി ബാങ്കുകളിലോ പോസ്റ്റ് ഓഫീസിലോ പോയി സമയം കളയേണ്ടതില്ല. 2020 ജൂലൈ മാസം മുതൽ പ്രീമിയം തുകയിൽ മാറ്റം വരുത്തുവാൻ ഏതൊരു പൗരനും സാധിക്കും. അതിനായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടതാണ് .ഇത്രയേറെ പ്രത്യേകതകൾ തന്നെയാണ് ഈ പദ്ധതിയെ സാധാരണ ജനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നതും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്