Categories: CREDIT CARDS

ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ്

Advertisement

ഗൂഗിൾ പേയും വിസയുമായി സഹകരിച്ച് ആക്സിസ് ബാങ്ക് പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് കാർഡിന് അപേക്ഷിക്കാം. 30000 രൂപ പ്രതിമാസ വരുമാനമുള്ള ജോലിക്കാർക്കും 50000 രൂപ വരുമാനമുള്ള ബിസിനസ്സുകാർക്കും കാർഡിന് അപേക്ഷിക്കാം. ആക്സിസ് ബാങ്കിൽ അക്കൌണ്ട് ഉള്ളവർക്കും, ബാങ്കിൻറ്റെ മറ്റേതെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും ഈ കാർഡ് ലഭിക്കാൻ എളുപ്പമാണ്.

ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ് ക്യാഷ് ബാക്കുകൾ

• ഗൂഗിൾ പേ വഴി നടത്തുന്ന മൊബൈൽ റീചാർജ് ഉൾപ്പടെയുള്ള എല്ലാ ബിൽ പേയ്മെൻറ്റുകൾക്കും 5 % ക്യാഷ്ബാക്ക്
• സ്വിഗ്ഗി, സൊമാറ്റോ, ഓല എന്നിവ വഴിയുള്ള ഇടപാടുകൾക്ക് 4% ക്യാഷ്ബാക്ക്
• മറ്റെല്ലാ ഓൺലൈൻ, ഓഫ് ലൈൻ ഇടപാടുകൾക്കും 2% ക്യാഷ്ബാക്ക്.
• എല്ലാ ക്യാഷ്ബാക്കുകളും ക്രെഡിറ്റ് കാർഡ് അക്കൌണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതാണ്.
• ഇന്ധനം നിറയ്ക്കുന്നതിനും വാലറ്റ് റീലോഡ് ചെയ്യുന്നതിനും ഇഎംഐ ഇടപാടുകൾക്കും ക്യാഷ് ബാക്ക് ലഭിക്കില്ല.
• ഒരു വർഷത്തിൽ 4 ഡൊമസ്റ്റിക് എയർപോട്ട് ലോഞ്ച് ആക്സസ്.
• 1 % ഫ്യുവൽ സർചാർജ് ഒഴിവാക്കുന്നു.
• 2000 രൂപയിൽ കൂടുതൽ ഉള്ള ഇടപാടുകൾ ഇഎംഐ ആക്കി മാറ്റാം.

ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ് എങ്ങനെ അപേക്ഷിക്കാം

കാർഡിനായുള്ള അപേക്ഷ ഓൺലൈനായി നൽകാം. ബാങ്ക് ബ്രാഞ്ചുകളിലും അപേക്ഷകൾ ലഭ്യമാണ്. കൂടാതെ ഗൂഗിൾ പേ ആപ്പ് വഴി യോഗ്യരായ ഉപയോക്താക്കൾക്കും ഈ കാർഡ് ലഭിക്കുന്നതാണ്.

ആക്സിസ് ബാങ്ക് ACE ക്രെഡിറ്റ് കാർഡ് വാർഷിക ഫീസ്

499 രൂപയാണ് കാർഡിന് ഈടാക്കുന്ന വാർഷിക ഫീസ്. കാർഡ് ലഭിച്ച് 45 ദിവസത്തിനുള്ളിൽ 10000 രൂപയിൽ കൂടുതൽ പേയിമെൻറ്റ് നടത്തിയവർക്ക് ഈ ഫീസ് തിരികെ ലഭിക്കും. തുടർന്ന് വർഷം 2 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കി കിട്ടും.
ഈ കാർഡിൻറ്റെ പലിശ നിരക്ക് 49.36 % ആണ്. ഈ കാർഡ് ഉപയോഗിച്ച് എറ്റിഎം വഴി പണം പിൻവലിക്കുകയാണെങ്കിൽ ഫീസ് 2.5 % ആണ്.ഇത് കൂടാതെ പലിശയും നൽകണം. ലേറ്റ് പേയ്മൻറ്റ് ഫീസ് ,10000 രൂപയിൽ കുറവാണെങ്കിൽ 600 രൂപയും 10000 രുപയിൽ കൂടുതൽ ആണെങ്കിൽ 700 രൂപയുമാണ്. ഈ കാർഡുപയോഗിച്ച് ഇൻറ്റർനാഷണൽ പേയ്മൻറ്റ്സ് നടത്തുകയാണെങ്കിൽ ഇടപാടിൻറ്റെ 3.5 % ആണ് ചാർജ്.

Advertisement