രണ്ടു വർഷമോ അതിനു മുകളിലോ ഉള്ള ഡിപ്പോസിറ്റുകൾ കാലാവധിക്ക് മുന്നേ അവസാനിപ്പിക്കുന്നതിന് ഉണ്ടായിരുന്ന പിഴ ഒഴിവാക്കി ആക്സിസ് ബാങ്ക്. രണ്ടു വർഷത്തിന് മുകളിലുള്ള ഡിപോസിറ്റുകൾക്ക് 15 മാസത്തിനുശേഷം പിഴ ഇല്ലാതെ പൂർണ്ണമായും നിക്ഷേപകർക്കും മടക്കി എടുക്കാവുന്നതാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ആശങ്ക പെടാതെ ഉപഭോക്താക്കൾക്ക് ദീർഘകാലത്തിൽ നിക്ഷേപം നടത്താൻ പ്രോത്സാഹനം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് ആക്സിസ് ബാങ്ക് റീട്ടെയിൽ ലയബിലിറ്റിസ് ആൻഡ് ഡയറക്ടർ ബാങ്കിംഗ് പ്രോഡക്ടസ് ഇപിവി പ്രവീൺ ഭട്ട് അറിയിച്ചു.
2020 ഡിസംബർ 15ന് ശേഷം തുടങ്ങിയിട്ടുള്ള അക്കൗണ്ടുകൾക്കും നിലവിലുള്ള അക്കൗണ്ട് പുതുക്കലുകൾക്കും എല്ലാം ഈ മാറ്റം ബാധകമായിരിക്കും. റ്റേം ഡിപ്പോസിറ്റിന്റെ 25 ശതമാനം വരെയുള്ള ആദ്യ പണം പിൻവലിക്കുന്നതിനും പിഴ നൽകേണ്ടതില്ല. ഇത്തരത്തിൽ പിഴ നൽകാതെ ഡിപോസിറ്റുകൾ പിൻവലിക്കുന്നതിന് റീറ്റെയ്ൽ ഉപഭോക്താക്കൾക്ക് ആദ്യമായാണ് അവസരമൊരുക്കുന്നത്.
7 ദിവസത്തിനും 29 ദിവസത്തിനും ഇടയിൽ കാലാവധി പൂർത്തിയാവുന്ന സ്ഥിര ഡിപ്പോസിറ്റുകൾക്ക് രണ്ടര ശതമാനം പലിശ നിരക്കാണ് ബാങ്ക് നൽകുന്നത്. ഇതുപോലെ തേം അനുസരിച്ച് പലിശയിൽ മാറ്റം വരുത്തി സ്ഥിരനിക്ഷേപങ്ങൾക്കും മാറ്റം വരുത്തിയിരുന്നു.