CREDIT CARDS

ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് | Axis Bank Neo Credit Card

Advertisement

കൂടുതലും ഓൺലൈൻ ഷോപ്പിംഗിനെ ആശ്രയിക്കുന്നവർക്കു വേണ്ടിയാണ് ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഗിഫ്റ്റ് വൌച്ചറുകൾ, ആമസോൺ, മിന്ത്ര, ബുക്ക് മൈ ഷോ തുടങ്ങിയവയിൽ നിന്ന് ഡിസ്കൌണ്ട് മുതലായ നിരവധി ആനുകൂല്യങ്ങളും ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ഫീസ്

ജോയിനിംഗ് ഫീസ് : ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡിൻറ്റെ ജോയിനിംഗ് ഫീസ് 250 രൂപയാണ്. കാർഡ് ലഭിച്ച് 45 ദിവസത്തിനകം 2500 രൂപ ചിലവഴിച്ചാൽ ജോയിനിംഗ് ഫീസ് തിരികെ ലഭിക്കുന്നതാണ്.
വാർഷിക ഫീസ് : നിയോ ക്രെഡിറ്റ് കാർഡിൻറ്റെ വാർഷിക ഫീസ് 250 രൂപയാണ്.
പലിശ നിരക്ക് : 49.36 ശതമാനം ആണ് കാർഡിൻറ്റെ വാർഷിക പലിശ നിരക്ക്

                                                                                     നിയോ ക്രെഡിറ്റ് കാർഡ്

സ്വാഗത ആനുകൂല്യങ്ങൾ

• ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആദ്യ ഇടപാടു പൂർത്തിയാക്കി കഴിയുമ്പോൾ 250 രൂപയുടെ ആമസോൺ ഗിഫ്റ്റ് വൌച്ചർ
• കാർഡ് ലഭിച്ച് 30 ദിവസത്തിനകം ആദ്യ ഇടപാടു പൂർത്തിയാക്കണം
• ആദ്യ ഇടപാടു പൂർത്തിയാക്കി 45 – 60 ദിവസത്തിനകം വൌച്ചർ ലഭിക്കുന്നതാണ്.
• 300 രൂപയുടെ ബുക്ക് മൈ ഷോ വൌച്ചർ

മറ്റു ആനുകൂല്യങ്ങൾ

• പാർട്ണർ റെസ്റ്റോറൻറ്റുകളിൽ നിന്ന് 15 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കുന്നു.
• ഓരോ 200 രൂപ ചിലവഴിക്കുമ്പോഴും 2 റിവാർഡ് പോയിൻറ്റ്.
• 2500 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസുകളും ഇഎംഐയായി മാറ്റുവാനുള്ള സൌകര്യം.
• കാർഡ് ലഭിച്ച് 45 ദിവസത്തിനകം 2500 രൂപ ചിലവഴിച്ചാൽ ജോയിനിംഗ് ഫീസ് തിരികെ ലഭിക്കുന്നതാണ്.
• മിന്ത്രയിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ഡിസ്കൌണ്ട്.
• ബുക്ക് മൈ ഷോ ആപ്പ് വഴി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 10 ശതമാനം ഡിസ്കൌണ്ട്.
• സൊമാറ്റോ ആപ്പ് ഉപയോഗിക്കുമ്പോൾ 40 ശതമാനം ഡിസ്കൌണ്ട്.
• പേറ്റിഎം വഴി യൂട്ടിലിറ്റി ബിൽ പേ ചെയ്യുമ്പോൾ 5 ശതമാനം ഡിസ്കൌണ്ട്. ( പരമാവധി 150 രൂപ വരെ)

എങ്ങനെ അപേക്ഷിക്കാം

18 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കാർഡിന് അപേക്ഷിക്കാം. പ്രവാസികൾക്കും കാർഡിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ വരുമാനം, ജോലി, ക്രെഡിറ്റ് ഹിസ്റ്ററി തുടങ്ങിയവ പരിശോധിച്ചാണ് ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുന്നത്. ഐഡൻറ്റിറ്റി പ്രൂഫും (പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി) മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയും( ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, റേഷൻ കാർഡ്) വരുമാനം തെളിയിക്കുന്നതിനുള്ള രേഖയും( സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ്മെൻറ്റ്) നൽകണം.

Advertisement