Advertisement

ആക്സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാർഡ് | Axis Bank Privilege Credit Card

ആക്സിസ് ബാങ്ക് പുറത്തിറക്കിയ ഒരു പ്രീമിയം ക്രെഡിറ്റ് കാർഡാണ് ആക്സിസ് ബാങ്ക് പ്രിവിലേജ് ക്രെഡിറ്റ് കാർഡ്. വെൽകം ബെനെഫിറ്റായി ഷോപ്പിംഗ്, യാത്ര ആനുകൂല്യങ്ങളും ഈ കാർഡ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. റിവാർഡ് പോയിൻറ്റുകൾ ട്രാവൽ അല്ലെങ്കിൽ ഷോപ്പിംഗ് വൌച്ചേഴ്സ് ആക്കി മാറ്റാം എന്നതാണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത.

Advertisement

Axis Bank Privilege Credit Card ഫീസ്

ജോയിനിംഗ് ഫീസ് : 1500 രൂപ + ടാക്സ്
വാർഷിക ഫീസ് : 1500 രൂപ + ടാക്സ്
ആഡ്ഓൺ കാർഡ് ജോയിനിംഗ് ഫീസ് : ഇല്ല
ആഡ്ഓൺ കാർഡ് വാർഷിക ഫീസ് : ഇല്ല
ഓവർലിമിറ്റ് പിഴ : അധിക തുകയുടെ 3 %
പണം പിൻവലിക്കുന്നതിനുള്ള ഫീസ് : തുകയുടെ 2.5 %
ലേറ്റ് പേയ്മൻറ്റ് ഫീസ് : 300 രൂപ വരെയാണെങ്കിൽ ലേറ്റ് പേയ്മൻറ്റ് ഫീസ് ഇല്ല.

301 നും 500 നും ഇടയിൽ ആണെങ്കിൽ 100 രൂപയാണ് ലേറ്റ് പേയ്മൻറ്റ് ഫീസ്
501 നും 1000 നും ഇടയിലാണെങ്കിൽ 500 രൂപ.
1001 നും 10,000 നും ഇടയിലാണെങ്കിൽ 750 രൂപ.
10,001 നും 25000 നും ഇടയിലാണെങ്കിൽ 950 രൂപ.
25,001 നും 50,000 നും ഇടയിലാണെങ്കിൽ 1,000 രൂപ.
50,000 രൂപയ്ക്കു മുകളിലാണെങ്കിൽ 1200 രൂപ.

എന്തുകൊണ്ടാണ് ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ നിരക്ക് ?

Axis Bank Privilege Credit Card ആക്റ്റിവേഷൻ ബെനഫിറ്റ്സ്

 12500 എഡ്ജ് റിവാർഡ് പോയിൻറ്റുകൾ. ഇവ 5000 രൂപയുടെ ട്രാവൽ അല്ലെങ്കിൽ ഷോപ്പിംഗ് വൌച്ചേഴ്സ് ആക്കി റെഡീം ചെയ്യാം.
 ജോയിനിംഗ് ഫീസ് പൂർണ്ണമായി അടച്ചതിനുശേഷം, കാർഡ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ 3 ഇടപാടുകൾ പൂർത്തിയാക്കുന്നവർക്കേ ഈ റിവാർഡുകൾ ലഭിക്കൂ

റിവാർഡ് പോയിൻറ്റ്സ്
 വാർഷിക ഫീസ് അടയ്ക്കുമ്പോൾ 3000 റിവാർഡ് പോയിൻറ്റ്സ്
 ഓരോ 200 രൂപ ചിലവഴിക്കുമ്പോഴും 10 റിവാർഡ് പോയിൻറ്റ്സ്

ആനുകൂല്യങ്ങൾ

 വർഷത്തിൽ 2.5 ലക്ഷമോ അതിൽ കൂടുതലോ ചിലവഴിക്കുമ്പോൾ വാർഷിക ഫീസ് ഒഴിവാക്കുന്നു.
 ഒരോ മൂന്നു മാസം കഴിയുമ്പോഴും 2 കോപ്ലിമെൻറ്ററി എയർപോട്ട് ലോഞ്ച് ആക്സസ്.
 4000ത്തിലധികം പാർട്ണർ റെസ്റ്റോറൻറ്റുകളിൽ നിന്ന് 20 % ഡിസ്കൌണ്ട്.
 400 – 4000 രൂപയ്ക്ക് ഇന്ധനം വാങ്ങുമ്പോൾ ഫ്യുവൽ സർചാർജ് എഴുതിത്തള്ളുന്നു. 400 രൂപ വരെ ഒരു മാസം നേടാം.
 2500 രൂപയോ അതിനുമുകളിലോ ഉള്ള ഇടപാടുകൾ ഇഎംഐയാക്കി മാറ്റാം.
 2.5 കോടി രൂപയുടെ എയർ ആക്സിഡൻറ്റ് കവറേജ്
 1 ലക്ഷം രൂപയുടെ പർച്ചേസ് പ്രൊട്ടക്ഷൻ കവറേജ്.
 1 ലക്ഷം രൂപയുടെ ക്രെഡിറ്റ് ഷീൽഡ്.

യോഗ്യത

18 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് കാർഡിന് അപേക്ഷിക്കാവുന്നത്. ജോലിക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കാർഡിനു അപേക്ഷിക്കാം. വാർഷിക വരുമാനം 6 ലക്ഷം രൂപയായിരിക്കണം.

ഇൻഡസ്ഇൻഡ് ഐക്കോണിയ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ്

അപേക്ഷിക്കുന്നതിനുവേണ്ട രേഖകൾ

കാർഡിനു അപേക്ഷിക്കുമ്പോൾ വരുമാനം തെളിയിക്കുന്നതിനുള്ള രേഖയും (സാലറി സ്ലിപ്, ഐറ്റി റിട്ടേൺ കോപ്പി ) തിരിച്ചറിയുന്നതിനുള്ള രേഖയും (പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്) മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയും (റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ട്രിസിറ്റി ബിൽ) സമർപ്പിക്കണംധാരാളം യാത്ര ചെയ്യുന്ന വ്യക്തികൾക്കാണ് ഈ കാർഡ് കൂടുതൽ അനുയോജ്യം. കാരണം ഒരുപാട് യാത്ര ആനുകൂല്യങ്ങൾ ഈ കാർഡ് നൽകുന്നുണ്ട്. മാത്രമല്ല പ്രീമിയം കാർഡ്  എന്ന നിലയിൽ വാർഷിക ഫീസും വളരെ കുറവാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്