CREDIT CARDS

ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് | Axis MyZone Credit Card

Advertisement

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് നൽകുന്ന ലൈഫ് സ്റ്റൈൽ ക്രെഡിറ്റ് കാർഡാണ് ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്. ഷോപ്പിംങ്, ഡൈനിംങ്, ഓൺലൈൻ ഇടപാടുകൾ എന്നിവയ്ക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്കൌണ്ടുകളും റിവാർഡ് പോയിൻറ്റുകളും വാഗ്ദാനം ചെയ്യുന്നവയാണ് ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്.

യോഗ്യത

18 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായപരിധിയിലുള്ള ഇന്ത്യകാർക്കും പ്രവാസികൾക്കും കാർഡിന് അപേക്ഷിക്കാവുന്നതാണ്. ആഡ്-ഓൺ കാർഡ് ലഭിക്കുന്നതിന് 15 വയസ്സ് പൂർത്തിയായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഓൺലൈനായും ഓഫ് ലൈനായും ക്രെഡിറ്റ് കാർഡിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഫ് ലൈനായി അപേക്ഷിക്കുന്നതിന് അടുത്തുള്ള ആക്സിസ് ബാങ്ക് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആക്സിസ് ബാങ്കിൻറ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ
• റസിഡൻഷ്യൽ പ്രൂഫ്
• ഐഡൻടിറ്റി പ്രൂഫ്
• പാൻ കാർഡിൻറ്റെ കോപ്പി
• വരുമാന സർട്ടിഫിക്കേറ്റ്

ഫീസ്

ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡിൻറ്റെ ജോയിനിംങ് ഫീസ് 500 രൂപയാണ്. കാർഡ് ലഭിച്ച് 45 ദിവസത്തിനുള്ളിൽ 5000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ ജോയിനിംങ് ഫീസ് തിരികെ നൽകുന്നതാണ്. വാർഷിക ഫീസും 500 രൂപയാണ്. ആഡ്-ഓൺ കാർഡിന് ജോയിനിംങ് ഫീസും വാർഷിക ഫീസും ബാധകമല്ല.

പലിശ നിരക്ക്

പ്രതിവർഷം 46.78 ശതമാനമാണ് ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡിൻറ്റെ പലിശ നിരക്ക്.

സവിശേഷതകൾ

കോപ്ലിമെൻറ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് : ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് ഇന്ത്യയ്ക്കുള്ളിൽ പ്രതിവർഷം 4 കോപ്ലിമെൻറ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ധന സർചാർജ് ഒഴിവാക്കൽ : ഇന്ത്യയിലെ എല്ലാ ഇന്ധന സ്റ്റേഷനുകളിൽ നിന്നും നടത്തുന്ന ഇന്ധന ഇടപാടുകൾക്ക് 1 ശതമാനം ഇന്ധന സർചാർജ് ഇളവ് ലഭിക്കും. 400 രൂപ മുതൽ 4000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇളവ് ബാധകമാണ്.

ഡൈനിംങ് ഡിലൈറ്റ്സ് : ആക്സിസ് ബാങ്കിൻറ്റെ ഡൈനിംങ് ഡിലൈറ്റ്സ് പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത റെസ്റ്റോറൻറ്റുകളിൽ നിന്ന് ഡൈനിങ്ങിന് 15 ശതമാനം വരെ ഡിസ്കൌണ്ട് ലഭ്യമാണ്.

ഇഎംഐ ഓപ്ഷൻ : ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന 2500 രൂപയിൽ കൂടുതലുള്ള എല്ലാ ഇടപാടുകളും ഇഎംഐയായി തിരിച്ചടയ്ക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമാണ്. 6,9,12,18,24 എന്നീ മാസ കാലയളവിൽ തുക തിരിച്ചടയ്ക്കാവുന്നതാണ്.

മറ്റ് സവിശേഷതകൾ

• ബുക്ക് മൈ ഷോയിൽ ബുക്ക് ചെയ്യുന്ന മൂവി ടിക്കറ്റുകൾക്ക് 25 ശതമാനം ക്യാഷ്ബാക്ക്
• ഓരോ 200 രൂപ ചിലവഴിക്കുമ്പോഴും 4 റിവാർഡ് പോയിൻറ്റ്
• ഷോപ്പിംങിനായി 200 രൂപ ചിലവഴിക്കുമ്പോൾ 20 പോയിൻറ്റ്
• ഡൈനിങ്ങിനായി 200 രൂപ ചിലവഴിക്കുമ്പോൾ 40 പോയിൻറ്റ്
• മിന്ത്രയിൽ നിന്നുള്ള ഷോപ്പിംങിന് 25% വരെ ഡിസ്കൌണ്ട്

ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കുന്നതിന് വിവിധ ഓപ്ഷനുകൾ ലഭ്യമാണ്. നെറ്റ് ബാങ്കിംങിന് പുറമേ ആക്സിസ് ബാങ്ക് മൊബൈൽ ആപ്ലിക്കേഷനും പേടിഎം, ഗൂഗിൾ പേ, ഓട്ടോ ഡെബിറ്റ് തുടങ്ങീയവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇഎംവി ചിപ്പും പിൻ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും സുരക്ഷയും ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് ഉപഭോക്താകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisement