Advertisement

ആക്സിസ് മ്യൂച്ചൽ ഫണ്ട് ആക്സിസ് ടെക്നോളജി ഇ റ്റി എഫ് ആരംഭിച്ചു

ആക്സിസ് മ്യൂച്ചൽ ഫണ്ട് ആക്സിസ് ടെക്നോളജി ഇ റ്റി എഫ് ആരംഭിച്ചു.ഇതിലൂടെ ടെക്നോളജി മേഖലയിൽ കുറഞ്ഞ ചിലവിൽ നിക്ഷേപിക്കാൻ അവസരം. ഈ ഫണ്ട് എൻ എസ് ഇ ഐറ്റി സൂചികയുടെ പ്രകടനം വിലയിരുത്തുന്നതിന് ആണ്. ഇന്ത്യയിലെ പത്ത് വലിയ ഐറ്റി കമ്പനികളുടെ പ്രകടനത്തെ ഫ്രീ ഫ്ളോട്ടിങ് മാർക്കറ്റ് ക്യാപിറ്റലൈസേഷനിലൂടെ നീരീക്ഷിക്കുന്നതാണ് എൻ എസ് ഇ ഐറ്റി സൂചിക.

Advertisement

ഫ്രീ ഫ്ളോട്ടിങ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ എന്നാൽ പ്രോമോട്ടർമാരുടെ കൈവശമുള്ള ഷെയറുകൾ ഒഴിവാക്കി കമ്പനിയുടെ മൂല്യം കണക്കാക്കുന്നു. ഈ ഒഴിവാക്കിയ ഷെയറുകളാണ് സൌജന്യ ഫ്ളോട്ട് ഷെയറുകൾ.ഇ ടി എഫ് ലൂടെ വിവിധ കമ്പനിയുടെ ഷെയറുകളിൽ നിക്ഷേപിച്ച് ലാഭം നേടുവാനായി സാധിക്കും.ഇത് കൂടുതലും യോജിക്കുന്നത് ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ ഉദേശിക്കുന്നവർക്കും, നഷ്ടസാധ്യത ഏറ്റെടുക്കാൻ തയ്യാറാക്കുന്നവർക്കുമാണ്.

ഇതിലെ ഏറ്റവും ചെറിയ നിക്ഷേപം 5000 രൂപ ആണ്.കോവിഡ് 19ഉം ലോക്ക് ഡൌൺ കാരണം സാങ്കേതിക മേഖലയിൽ ഒരുപാട് വളർച്ചയുണ്ടായിട്ടുണ്ട്. ആക്സിസ് ടെക്നോളജി ഇ റ്റി എഫ് സ്റ്റോക്ക് എക്സ്ചേഞ്ചിൻറ വ്യാപാര സമയങ്ങളിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാം.ഇതൊരു സെക്ടോറിയൽ ഫണ്ടാണ്.ഇ റ്റി എഫ് നു ചിലവ് കുറവാണ്.ഇതിൻറ നടപടി ക്രമങ്ങൾ സിംപിൾ ആണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലും ഇ റ്റി എഫ് ന്റെ പ്രസക്തി കൂടിവരികയാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്