Categories: NEWS

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി എളുപ്പത്തിൽ നേടാം

Advertisement

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഉടനടി ലഭിക്കുന്ന പദ്ധതിയുമായി ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ്. ലൈഫ് പോളിസി ഉള്ളവർക്ക് വാർഷിക പെൻഷൻ ക്ലെയിം നടപടികൾ എളുപ്പമാക്കുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കേഷൻ കമ്പനി അവതരിപ്പിച്ചു.ഇതോടെ
മുതിർന്ന പൗരന്മാർക്ക് ഒരു വീഡിയോ കോളിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

ഈ പുതിയ സേവനം ബജാജ് അലയൻസ് ലൈഫ് പോളിസി ഉള്ളവർക്ക് വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ലഭ്യമാണ്. ഇതോടെ ഉപയോക്താവിനെ ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി സമർപ്പിക്കാം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള മുഴുവൻ മാർഗങ്ങളും ഡിജിറ്റലൈസ്ഡ്
ആയിരിക്കും. പോളിസി ഉടമകൾക്ക് വാട്സാപ്പിലൂടെ ബജാജ് അലയൻസ് കമ്പനിയുടെ വീഡിയോ ആപ്പ് സൗകര്യം വഴി നിർദ്ദേശങ്ങൾ ലഭ്യമാവും.

കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന പ്രതിസന്ധി ഏറെ വരുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു സൗകര്യം പ്രായമായവർക്കും മുതിർന്ന പൗരന്മാർക്കും വലിയ സഹായം ആവും. ഇതുകൊണ്ടുതന്നെ നവംബറിൽ സമർപ്പിക്കേണ്ടി വരുന്ന ലൈഫ് സർട്ടിഫിക്കറ്റ് തീയതി സർക്കാർ വീണ്ടും നീട്ടിയിരുന്നു. ഇന്ത്യയിലെ സർക്കാർ പെൻഷണർമാർക്ക് ആയുള്ള ബയോമെട്രിക് അധിഷ്ഠിത സർട്ടിഫിക്കറ്റ് ആണ് ലൈഫ് സർട്ടിഫിക്കറ്റ്.

Advertisement