ബാങ്കിൽ അക്കൗണ്ട് ഉണ്ടോ ? ഇതാ നിങ്ങളുടെ അവകാശങ്ങൾ ഇതൊക്കെ ആണ്
ബാങ്ക് ഉപഭോക്താക്കളുടെ അവകാശങ്ങൾ’
ബാങ്ക് അക്കൌണ്ട് ഇല്ലാത്തവരായി ഇപ്പോൾ ആരുമില്ല.എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ഇപ്പോൾ ബാങ്ക് അക്കൌണ്ട് നിർബന്ധമാണ്.അതുക്കൊണ്ട്തന്നെ ബാങ്ക് ഇടപാടുകാർ എന്ന നിലയിൽ ഓരോരുത്തരും തങ്ങളുടെ അവകാശങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇടപാടുകാരുടെ അവകാശങ്ങളെക്കുറിച്ചുളള മാർഗനിർദ്ധേശം റിസർവ് ബാങ്ക് പുറപ്പെടുവിച്ചത് 2015ൽ മാത്രമാണ്.ഈ മാർഗനിർദ്ധേശപ്രകാരം എല്ലാ ബാങ്കുകളും സ്വന്തമായി ഒരു ഉപഭോക്തൃ അവകാശ നയം(Customer Rights Policy) രൂപികരിക്കേണ്ടതും അത് നടപ്പാക്കൽ റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുമാണ്.
പ്രധാനമായും അഞ്ച് അവകാശങ്ങളാണ് ബാങ്ക് ഇടപാടുകാർക്ക് നൽകിയിരിക്കുന്നത്.
1. ന്യായമായ സേവനം ലഭിക്കുന്നതിനുളള അവകാശം.
എല്ലാ ബാങ്ക് ഇടപാടുകാർക്കും തങ്ങളുടെ ബാങ്കിൽ നിന്നും ജാതി-മത-ഭാഷ-ലിംഗ-പ്രായ വ്യത്യാസങ്ങളോ മറ്റ് തരംതിരുവുകളോ ഇല്ലാതെ നൃായമായ സേവനം ലഭിക്കുന്നതിനുളള അവകാശമുണ്ട്.അതുപോലെതന്നെ ബാങ്കുകൾക്കും ഇടപാടുകാരുടെ ആവശൃങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുളള അവകാശവുമുണ്ട്.
2.സുതാര്യാവും സത്യസന്ധവുമായ സേവനം ലഭിക്കുന്നതിനുള്ള അവകാശം
ബാങ്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കരാറുകളും ഇടപാടുകാർക്ക് മനസ്സിലാകുന്ന രീതിയിൽ ആയിരിക്കണം. ബാങ്ക് നിക്ഷേപ/വായ്പ പദ്ധതികളും നഷ്ടസാധ്യതകളും ഇടപാടുകാർക്ക് വ്യക്തമായിരിക്കണം.ഇതുക്കൊണ്ടാണ് ബാങ്ക് തങ്ങളുടെ T & C മാറ്റത്തെക്കുറിച്ച് ഇടപാടുകാരെ എസ്.എം.എസിലൂടെയും ഇ-മെയിലൂടെയും അറിയിക്കുന്നത്.
3.അനുയോജ്യതയ്ക്കള്ള അവകാശം
ഇടപാടുകാരുടെ സാമ്പത്തികശേഷിക്കനുസരിച്ചുള്ള പദ്ധതികൾ മാത്രമേ ബാങ്കുകൾ അവർക്ക് നൽകാവു എന്നതാണ് മൂന്നാമത്തെ അവകാശം. ഇടപാടുകാരുടെ സാമ്പത്തികശേഷിക്കതീതമായ നിക്ഷേപ/വായ്പ പദ്ധതികൾ ബാങ്കുകൾ അവർക്ക് നൽകരുത്. അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിന് ബാങ്കുകൾ അവരെ സഹായിക്കണം.
4.സ്വകാര്യതയ്ക്കുള്ള അവകാശം
ഇടപാടുകാരുടെ അവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വകാര്യതയ്ക്കുള്ള അവകാശം. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുടെ അക്കൌണ്ട് വിവരങ്ങൾ മറ്റാരുമായും കൈമാറരുത്.
5. പരാതി പരിഹാരത്തിനും നഷ്ടപരിഹാരത്തിനുമുള്ള അവകാശം
ബാങ്ക് സേവനങ്ങളിലോ കരാറുകളിലോ ഇടപാടുകാർക്ക് പരാതിയുണ്ടെങ്കിൽ അതിനു പരിഹാരം ലഭിക്കുന്നതിനുള്ളഅവകാശമുണ്ട്. ഇടപാടുകാർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും ബാങ്കിന് ഉത്തരവാദിത്ത്യമുണ്ട്. ബാങ്കുകളിൽ നിന്ന് ശരിയായ പരിഹാരം ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്