ബാങ്ക് ലയനത്തെ കൊറോണ ബാധിക്കില്ല.രാജ്യം ലോക്ക് ഡൗണിൽ ആണെകിലും ബാങ്ക് ലയനം നടക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.ഏപ്രിൽ ഒന്നിന് ലയനം പൂർത്തിയായി പുതിയ ബാങ്കുകൾ പ്രാബല്യത്തിൽ വരും.10 പൊതുമേഖലാ ബാങ്കുകൾ ലയിച്ചു ചേർന്നാണ് 4 ബാങ്കുകൾ ആയി മാറുന്നത്.ഇതോടു കൂടി 6 ബാങ്കുകൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകും.
പൊതു മേഖലയിൽ വലിയ ബാങ്കുകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആണ് ഈ ലയനം.മാർച് 4 ന് ആയിരുന്നു ഇത് സംബന്ധിച്ചു സർക്കാർ വിജ്ഞാപനം ഇറങ്ങിയത്.എങ്കിലും കൊറോണ യുടെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവെക്കാൻ ഉള്ള സാധ്യത പൂർണമായും ഇല്ലാതായി.ലയിക്കുന്ന ബാങ്കിന്റെ കസ്റ്റമേഴ്സ് ഏപ്രിൽ 1 മുതൽ ലയിപ്പച്ച ബാങ്കിന്റെ കസ്റ്റമേഴ്സ് ആയി മാറും.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും.
കാനറ ബാങ്കിലേക്ക് സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചു ചേരും. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലേക്കും , ആന്ധ്ര, കോർപ്പറേഷൻ ബാങ്കുകൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലേക്കും ലയിക്കും.
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ശാഖകൾ 2020 ഏപ്രിൽ 1 മുതൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖകളായും ,സിൻഡിക്കേറ്റ് ബാങ്കിന്റെ ശാഖകൾ കാനറ ബാങ്കിന്റെ ശാഖകളായും പ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
അലഹബാദ് ബാങ്ക് ശാഖകൾ ഇന്ത്യൻ ബാങ്കിന്റെ ശാഖകളായി പ്രവർത്തിക്കുമെന്നും ആന്ധ്ര ബാങ്കിന്റെയും കോർപ്പറേഷൻ ബാങ്കിന്റെയും ശാഖകൾ അടുത്ത 2020-21 സാമ്പത്തിക വർഷം ആരംഭം മുതൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളായി പ്രവർത്തിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.