എംസിഎൽആർ നിരക്ക് 0.05% വെട്ടിക്കുറച്ച് ബാങ്ക് ഓഫ് ബറോഡ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കിന്റെ ചിലവ് 7.5 ശതമാനത്തിൽ നിന്നും 7.45 ശതമാനമായി ബാങ്ക് ഓഫ് ബറോഡ വെട്ടിക്കുറച്ചു. 2020 നവംബർ 12 മുതൽ പരിഷ്കരിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ഇതിലൂടെ വായ്പകാരുടെ മേലുള്ള ഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും റെഗുലേറ്ററി ഫയലിങ്ങിൽ ബാങ്ക് വ്യക്തമാക്കി. ഓട്ടോ, റീട്ടെയിൽ ഭവനനിർമ്മാണം തുടങ്ങി ഒരു വർഷത്തെ കാലാവധി മാനദണ്ഡം ഉള്ള വായ്പകൾക്കാണ് ഇളവ് പ്രഖ്യാപിച്ചത്.
ബേസിക് സർവീസ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് സർവീസ് ചാർജുകൾ ഈടാകണ്ട എന്ന സർക്കുലർ ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്നാണ് ബാങ്കിന്റെ ഈ നീക്കം. ജൻധൻ അക്കൗണ്ടുകൾ പോലെ പാവപ്പെട്ടവർക്കായി ഉള്ള ബാങ്ക് അക്കൗണ്ട്കൾക്ക് ഈ മാറ്റം വലിയ സഹായമാകും. ഫോർ നൈറ്റ് മുതൽ ആറ് മാസത്തെ കാലാവധി വരെയുള്ള വായ്പകൾക്ക് എംസിഎൽആർ 7.30% ത്തിൽ നിന്ന് 6.60% ആയി കുറച്ചു.
അതേസമയം 01.11.2020 മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന സർവീസ് ചാർജുകളിൽ മാറ്റം വരുത്തിയതായി ബാങ്ക് ഓഫ് ബറോഡ അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ഇനി സേവനങ്ങൾ ലഭ്യമാകും. നിലനിൽക്കുന്ന കോവിഡ പ്രതിസന്ധിയെയും സമ്പദ്
വ്യവസ്ഥയുടെ അവസ്ഥയും കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം