ജൻധൻ അക്കൗണ്ടുകൾക്ക് സാധാരണ സേവിങ്സ് അക്കൗണ്ടുകൾ പോലെ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിന് പ്രത്യേക ചാർജുകൾ ഈടാക്കില്ല. ഐസിഐസിഐ ബാങ്കും ,ബാങ്ക് ഓഫ് ബറോഡയും നവംബർ ഒന്നുമുതൽ സർവീസ് ചാർജുകളിൽ മാറ്റം വരുത്തിയിരുന്നു.എന്നാൽ ഈ മാറ്റം ജൻധൻ അക്കൗണ്ടുകൾക്ക് ബാധകമല്ല.
പ്രധാനമന്ത്രിയുടെ ജൻധൻയോജന പദ്ധതി ‘ഒരു കുടുംബത്തിന് ഒരു അക്കൗണ്ട്’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ഈ അക്കൗണ്ടുകളിലൂടെ വേഗം ലഭിക്കും. അക്കൗണ്ടുകൾ നിലനിർത്താൻ മിനിമം ബാലൻസ് ചാർജുകളും ആവശ്യമില്ല. ഇതോടൊപ്പംതന്നെ അക്കൗണ്ട് ഉടമയ്ക്ക് മുപ്പതിനായിരം രൂപയുടെ ഇൻഷുറൻസ് പാക്കേജും ലഭ്യമാണ്. 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനോടൊപ്പം തന്നെ റുപേ ഡെബിറ്റ് കാർഡുകളും ലഭിക്കും. എന്നാൽ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കണമെങ്കിൽ 18 വയസ്സ് പൂർത്തിയാവണം
മീഡിയ റിപ്പോർട്ടുകൾ പ്രകാരം ബാങ്ക് അക്കൗണ്ടുകളിൽ നിരവധി സർവീസ് ചാർജുകൾ ചുമത്തുന്നു എന്ന ആരോപണം മുന്നോട്ടു വന്നിരുന്നു. എന്നാൽ ഇത് ഇൻഡസ്ട്രി പ്രാക്ടീസ് ആണെന്നും പൂർണ്ണമായും സുതാര്യമാണെന്നും ബാങ്ക് അറിയിച്ചു. ഇപ്പോഴുള്ള സർവീസ് ടാക്സുകൾ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ വിശദാംശങ്ങൾ ജനങ്ങളിലേക്കെത്തിക്കുമെന്നും ബാങ്കുകൾ അറിയിച്ചു.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്