നിക്ഷേപ പലിശയും വെട്ടിക്കുറച്ചു ബാങ്കുകൾ
വായ്പ പലിശ നിരക്കും ഫിക്സഡ് ഡെപ്പോസിറ്റ് പലിശയും കുറച്ചതിനു പിന്നാലെ ആണ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്കും കുറക്കുന്നത്
കോവിഡിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകൾ കുറച്ചിരുന്നു.ഇതിനോട് അനുബന്ധിച്ചു ബാങ്കുകൾ വായ്പ പലിശയിൽ കുറവ് വരുത്തി.ഇതിന്റെ ഫലമായി ബാങ്കുകൾ നിക്ഷേപ പലിശയും കുറയ്ക്കും എന്ന് സൂചന ഉണ്ടായിരുന്നു.എസ്‌ബിഐ കാനറാ ബാങ്ക് പോലുള്ള ചില ബാങ്കുകൾ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു.കൂടാതെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ക്വാട്ടർലി പലിശയിൽ വലിയൊരു കുറവ് തന്നെ സംഭവിച്ചു.
ഇപ്പോഴിതാ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്കും കുറയ്ക്കുകയാണ് ബാങ്കുകൾ.അതിനു മുന്നോടിയായി ആദ്യം എസ്ബിഐ ആണ് സേവിങ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറിച്ചിരിക്കുന്നത്.0 .25 % പലിശ ആണ് കുറച്ചത്.ഇതോടു കൂടി എസ്‌ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് 2.75 ആയി കുറഞ്ഞു.മറ്റു ബാങ്കുകളും വരും ദിവസങ്ങളിൽ പലിശ നിരക്ക് കുറക്കുവാനുള്ള സാധ്യത ആണ് കാണുന്നത്.ഈ മാസം 15 മുതൽ തന്നെ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരും.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്