ഒരു സേവിംഗ്സ് അക്കൌണ്ട് തുടങ്ങാൻ ഏറ്റവും അനുയോജ്യമായ ബാങ്ക് ഏതാണെന്ന് നിങ്ങൾക്കറിയാമോ ? ഒരു ബാങ്ക് അക്കൌണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ചോദിക്കുന്ന ചോദ്യം ആണ് ഇത്. പലിശ നിരക്ക്, മിനിമം ബാലൻസ്, കസ്റ്റർ സർവീസ്, ഓൺലൈൻ ബാങ്കിംഗ് സൌകര്യങ്ങൾ തുടങ്ങി പല മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒരു നല്ല ബാങ്ക് തിരഞ്ഞെടുക്കേണ്ടത്.ഈ മാനദണ്ഡങ്ങളുടെ എല്ലാം അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച 7 സേവിംഗ്സ് ബാങ്കുകൾ ഇവയാണ്.
ഫൈ ഒരു ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആണ്. ഒരു സീറോ ബാലൻസ് സേവിംഗ്സ് അക്കൌണ്ട് ഇതിലൂടെ ഓപ്പൺ ചെയ്യാം. 2019 ൽ ഫെഡറൽ ബാങ്കുമായി ചേർന്നാണ് ഫൈ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യൻ റെസിഡൻസിനു മാത്രമാണ് ഈ ബാങ്കിൽ അക്കൌണ്ട് തുറക്കാൻ സാധിക്കുന്നത്. 5.1 ശതമാനം വരെ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കും. കൂടാതെ നിങ്ങളുടെ ഫിക്സിഡ് ഡിപ്പോസിറ്റിനും സേവിംഗ്സ് അക്കൌണ്ടിനും ഉഉൾപ്പടെ അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജും ലഭിക്കുന്നുണ്ട്. സൗജന്യ ഡെബിറ്റ് കാർഡ് ആണ് മറ്റൊരു ആകർഷണം. Open Fi Account
fi മണി പോലെ തന്നെയുള്ള നിയോ ബാങ്കിങ് പ്ലാറ്റ്ഫോം ആണിത്.സീറോ ബാലൻസ് അക്കൗണ്ട് കൂടെ ലൈഫ് ടൈം ഫ്രീ ഡെബിറ്റ് കാർഡും ഈ പ്ലാറ്റ്ഫോം ഓഫർ ചെയ്യുന്നു.ഫെഡറൽ ബാങ്കുമായി ചേർന്നാണ് അക്കൗണ്ട് നൽകുന്നത്. Open Jupitor Money Account
3 ശതമാനം മുതൽ 3.5 ശതമാനം വരെയാണ് സേവിങ്സ്നി ക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്ന പലിശ നിരക്ക്. റെഗുലർ സേവിംഗ് അക്കൌണ്ട്, ഇൻസ്റ്റ അക്കൌണ്ട്, വിമൻ സേവിംഗ് അക്കൌണ്ട്, സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങി വിവിധ തരം അക്കൌണ്ടുകൾ എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
സിംഗപ്പൂർ ആസ്ഥാനമായി ഉള്ള മൾട്ടി നാഷണൽ ബാങ്ക് അക്കൗണ്ട് ആണ് DBS. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്ക് ഡിജി ബാങ്ക് ആപ്പ് വഴി അക്കൗണ്ട് തുറക്കാം. 5000 രൂപയാണ് ഈ അക്കൌണ്ടിനു വേണ്ട മിനിമം ബാലൻസ്. 3.25 ശതമാനം ആണ് പലിശ നിരക്ക്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിങ്ങൾക്ക് ഐസിഐസിഐ ബാങ്കിൽ ഒരു സേവിംഗ്സ് അക്കൌണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും. മൂന്നു തരത്തിലുള്ള സേവിംഗ്സ് അക്കൌണ്ടുകൾ നിങ്ങൾക്ക് തുറക്കാവുന്നതാണ്.
ഐസിഐസിഐ റെഗുലർ സേവിംഗ്സ് അക്കൌണ്ട് – 10,000 രൂപയാണ് മിനിമം ബാലൻസ്.
ഐസിഐസിഐ മൈൻ സേവിംഗ്സ് അക്കൌണ്ട് – ഇത് ഒരു സീറോ ബാലൻസ് സേവിംഗ്സ് അക്കൌണ്ട് ആണ്.
ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് ഓൺലൈനായി തന്നെ നിങ്ങൾക്ക് ഒരു അക്കൌണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. 6.25 ശതമാനം വരെയാണ് നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടിനു ലഭിക്കുന്ന പലിശ നിരക്ക്. 2000 രൂപയാണ് മിനിമം ബാലൻസ് തുക.
റെഗുലർ സേവിംഗ്സ് അക്കൌണ്ട്, പ്രീമിയം സേവിംഗ്സ് അക്കൌണ്ട്, സീറോ ബാലൻസ് അക്കൌണ്ട് എന്നീ മൂന്നു തരം അക്കൌണ്ടുകൾ ആണ് കൊടക് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. റെഗുലർ സേവിംഗ് അക്കൌണ്ടിനു വേണ്ട മിനിമം ബാലൻസ് തുക 10,000 രൂപയാണ്. 4 ശതമാനം വരെയാണ് കൊടക് ബാങ്ക് നൽകുന്ന പലിശ നിരക്ക്. Open Kotak 811 Zero balance Account
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആണ് എസ്ബിഐ. റെഗുലർ സേവിംഗ്സ് അക്കൌണ്ട്, ബേസിക് സേവിംഗ്സ് അക്കൌണ്ട്, സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങി വിവിധ തരം സേവിംഗ്സ് അക്കൌണ്ടുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും എസ്ബിഐ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. 2.75 ശതമാനം ആണ് എസ്ബിഐ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ നിരക്ക്.