കൊറോണയെ തുടർന്നുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി ബാങ്കിൽ നിന്നും പണം തട്ടിയെടുക്കുവാൻ തട്ടിപ്പുകാർ ശ്രമിക്കുന്നു.മൊറൊട്ടോറിയം ഓപ്‌ഷൻ എനേബിൾ ചെയ്യുവാനായി ബാങ്കിൽ നിന്നും വിളിക്കുകയാണെന്ന വ്യാജേന ലോണുകൾ എടുത്തവരുടെ മൊബൈലിലേക്ക് വിളിക്കുകയും ഡെബിറ്റ് കാർഡ് വിവരങ്ങളും ഒട്ടിപി യും ചോദിക്കുകയും ചെയ്യുന്നു.ചിലരെങ്കിലും തട്ടിപ്പിൽ വീണു ഇത്തരം വിവരങ്ങൾ കൈമാറുന്നതിലൂടെ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാവുകയും ചെയ്യും.
ബാങ്ക് ഒരിക്കലും നിങ്ങളുടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളായ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒട്ടിപി ഇവയൊന്നും ചോദിക്കുകയില്ല.ഇത്തരം വിവരങ്ങൾ ഫോണിലൂടെ വിളിച്ചോ ,ബാങ്കിന്റെ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വെബ്‌സൈറ്റിൽ എന്റർ ചെയ്യുവാനായി പറഞ്ഞാലോ ഉടൻ നിങ്ങളുടെ ബാങ്കുമായി contact ചെയ്യുക.ബാങ്കിന്റെ നമ്പറിനു വേണ്ടി ഗൂഗിൾ ചെയ്യുന്നതും തെറ്റാണു.ഗൂഗിളിൽ പല വ്യാജ നമ്പരുകളും ലഭ്യമാണ് ഇതിലൂടെയും നാം തട്ടിയിപ്പിനിരയാകുവാനുള്ള ചാൻസ് ഉണ്ട്.അതിനാൽ നിങ്ങളുടെ പാസ് ബുക്കിലുള്ള ബ്രാഞ്ച് നമ്പറിൽ കോൺടാക്ട് ചെയ്യുക.കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ