Advertisement

വായ്പ ആപ്പുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ?എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക.

എളുപ്പത്തിൽ വായ്പ ലഭിക്കുന്ന വായ്പ ആപ്പുകളുടെ ഉപയോഗം ദിനംപ്രതി കൂടിവരികയാണ്. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഇത്തരം വായ്പ ആപ്പുകളുടെ ഉപയോഗം വർദ്ധിപ്പിച്ചിരിക്കുന്നത്.കഴുത്തറപ്പൻ പലിശയും, ഭീഷണിയും, കെ വൈ സി ചൂഷണങ്ങളും നടത്തുന്ന ഇത്തരം കെണികളിൽ പോയി പെടരുത് .കേരളത്തിൽ തന്നെ ധാരാളം ആളുകളാണ് ഇത്തരം ചതിക്കുഴികളിൽ പെട്ടിരിക്കുന്നത്.കേരളത്തിന് വെളിയിൽ ഇതുമായി ബന്ധപെട്ട് ആത്മഹത്യകളും നടക്കുന്നുണ്ട്.ചെറിയ തുക വായ്പ എടുത്തവർക്ക് വരെ ഇപ്പോൾ ലക്ഷങ്ങളുടെ ബാധ്യത ആയിരിക്കുകയാണ്.രേഖകൾ ഒന്നുമില്ലാതെ തന്നെ എളുപ്പത്തിൽ വായ്പ ലഭിക്കുന്നു എന്നതാണ് ഇത്തരം ആപ്പുകളുടെ പ്രത്യേകത.

Advertisement

ആശുപത്രി ചെലവുകൾ പോലെയുള്ള അത്യാവശ്യങ്ങൾ ഉണ്ടാകുമ്പോഴാണ് കൂടുതൽ ആളുകൾക്കും ഇത്തരം ഓൺലൈനായി വായ്പ നൽകുന്ന ആപ്പുകളെ ആശ്രയിക്കുന്നത്.അതുക്കൊണ്ട് തന്നെ ഇതിൽ മറഞ്ഞിരിക്കുന്ന ചതിക്കുഴികളെപ്പറ്റി ആരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം.വായ്പ ആപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ നാം കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം.

വായ്പ എടുക്കുന്നതിന് മുമ്പ്

ഇത്തരം ആപ്പുകളിൽ നിന്ന് വായ്പ എടുക്കുമ്പോൾ തിരിച്ചടവുകളെക്കുറിച്ചും പലിശനിരക്കുകളെപ്പറ്റിയും കൃത്യമായി അറിഞ്ഞിരിക്കണം.ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുവാൻ ഇത് സഹായിക്കും.

ആധികാരികത ഉറപ്പാക്കണം

ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ ആധികാരികത ഉറപ്പാക്കണം.ബാങ്കുകളുടെ പേരിലും വ്യാജ വെബ്സൈറ്റുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നവരുണ്ട്.അതുക്കൊണ്ട് ബാങ്ക് ഡീറ്റെയിൽസ് പോലുള്ള മറ്റ് വിവരങ്ങൾ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം.സംശയകരമായ ലിങ്കുകൾ സന്ദർശിക്കാതിരിക്കുക.

ആപ്പുകളെ ഒഴിവാക്കാം

വായ്പ ആപ്പുകൾ ഉപയോഗിച്ച് വലിയ ചതിക്കുഴികളിൽ അകപ്പെടുന്നതിലും നല്ലത് ബാങ്കുകളെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കുന്നതാണ്.അത്യാവശ്യ ഘട്ടങ്ങളിൽ പരിചയക്കാരിൽ നിന്ന് കടം വാങ്ങുകയോ ചെയ്യാം. ഇങ്ങനെ കെ വൈ സി ചൂഷണങ്ങളും,ഭീഷണികളും അതുമൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഒഴിവാക്കാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്