ലോക്ക് ഡൌൺ മൂലം ആകെ പെട്ടിരിക്കുന്ന ഈ സമയത്ത് അത് മുതലെടുത്തു കൊണ്ട് ബാങ്ക് തട്ടിപ്പുകളും വ്യാപകമാകുന്നു.ആദ്യം മൊറൊട്ടോറിയതിന്റെ മറവിൽ ആയിരുന്നു തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.ഇപ്പോഴിതാ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുവാൻ ശ്രമിക്കുന്നത്.അക്കൗണ്ട് നമ്പറോ IFSC കോഡോ പോലുള്ള വിവരങ്ങൾ ഒന്നും ആവശ്യമില്ലാത്ത,തിനാലും സെക്കൻഡുകൾ കൊണ്ട് പണം കൈമാറാൻ സാധിക്കുന്നത് കൊണ്ടും ഇന്ന് കൂടുതൽ ആളുകൾ പണം കൈമാറുന്നത് യുപിഐ പ്ലാറ്റ്‌ഫോമുകൾ വഴിയാണ്.ഗൂഗിൾ പേ ,ഫോൺ പേ പോലുള്ള ആപ്പുകൾ വന്നതോട് കൂടി യുപിഐ യുടെ ഉപയോഗം വീണ്ടും വ്യാപകമായി.
യുപിഐ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായതോട് കൂടി പല ബാങ്കുകളും കസ്റ്റമേഴ്‌സിന് മുന്നറിയിപ്പുകൾ നൽകി തുടങ്ങിയിട്ടുണ്ട്.
ഫോണിലേക്ക് ലിങ്കുകൾ സഹിതം sms വരുകയും ,അതിൽ ക്ലിക്ക് ചെയ്യുമ്പോൾ യുപിഐ പ്ലാറ്റ്ഫോം ഓപ്പൺ ആവുകയും അറിവില്ലായ്‍മ കൊണ്ട് പാസ്സ്‌വേർഡ് നൽകിയാൽ പണം നഷ്ടമാവുകയും ചെയ്യുന്നു.
യുപിഐ യുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കി ബാങ്കുകളുടെയും ,npci യുടെയും സമാനമായ പേരുകളും വിവരങ്ങളും പങ്കുവെച്ചു അതുവഴി നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്നു. ഒരിക്കലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ ബാങ്കിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറും മെയിൽ ഐഡിയും ഷെയർ ചെയ്യാതിരിക്കുന്നത് ആണ് നല്ലത്.
ഫോണിലേക്ക് ആരെങ്കിലും വിളിച്ചു ഏതേലും ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞാൽ ചെയ്യാതിരിക്കുക ,മാത്രമല്ല പ്ലേ സ്റ്റോറിൽ നിന്ന് പോലും അനാവശ്യ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ അത് ഫോണിന്റെ ആക്സസ് വേറൊരാൾക്ക് നൽകുന്നതിന് കാരണമായി മാറിയേക്കാം.