സ്വർണ്ണത്തിലുള്ള നിക്ഷേപം കൊറോണയുടെ സമയത്ത് ഒരുപാട് കൂടിയിരുന്നു.ഇത് സ്വർണ്ണത്തിന്റെ വിലയിലും മാറ്റങ്ങൾ ഉണ്ടാക്കി.സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ താല്പര്യമുള്ളവർക്ക് ഡിജിറ്റലായി നിക്ഷേപിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. സ്വർണ്ണം വാങ്ങുന്നതിനേക്കാൾ ലാഭകരമാണ്
ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നത്.
ഒരു രൂപ മുതൽ മുടക്കി സ്വർണ്ണം വാങ്ങാനുള്ള അവസരം ഇന്ന് നിലവിലുണ്ട്. മെർച്ചൻറ് പേയ്മെൻറ് ആപ്പായ ഭാരത് പേ ഉപഭോക്താക്കൾക്ക് പുതിയ ഒരു പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്. യൂണിറ്റുകളായി പണം മുടക്കി ഭാരത് പേ ഗോൾഡ് സംവിധാനത്തിലൂടെ സ്വർണ്ണത്തിൽ നിക്ഷേപം നടത്താം. സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ തുക മുടക്കി നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത്.
99.5 ശതമാനം ശുദ്ധതയുള്ള 24 കാരറ്റ് സ്വർണം വാങ്ങാൻ ഭാരത് പേ ഗോൾഡ് ആപ്പ് ഉപയോഗിച്ച് സാധിക്കും.ഈ പ്ലാറ്റ്ഫോമിലെ ഡിജിറ്റൽ ലോക്കറിൽ തന്നെയാണ് ഉപഭോക്താക്കളുടെ ഡിജിറ്റൽ സ്വർണം സൂക്ഷിയ്ക്കുന്നതും