Advertisement

നിക്ഷേപകർക്കായി ഇൻവെസ്റ്റ്മെന്റ് ആപ്പ് ‘ബ്ലാക്ക്’

പലപ്പോഴും നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുകയും എന്നാൽ അതിന് സാധിക്കാതെ വരുകയും ചെയ്യുന്നവരാണ് ബഹു ഭൂരിഭാഗം ആളുകളും. എന്നാൽ ഇനി ആ ആശങ്ക വേണ്ട. ബ്ലാക്ക് എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി രംഗത്തെത്തിയിരിക്കുകയാണ് ക്ലിയർ ടാക്സ്.
ഇൻവെസ്റ്റ്മെന്റ് നടത്താനായി നിക്ഷേപകരെ സഹായിക്കുക എന്നതാണ് ഈ ആപ്പിൽ പിന്നിലുള്ള പ്രധാന ലക്ഷ്യം.

Advertisement

ടാക്സ് ഫയലിംഗിന് മാത്രമായി തുടങ്ങിയ ഒരു പോർട്ടലാണ് ക്ലിയർടാക്സ്. ഇന്ന് 50 ലക്ഷത്തോളം പേരാണ് ഈ സർവീസ് ഉപയോഗിക്കുന്നത്. നിക്ഷേപ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് തുടക്കം ആയിട്ടാണ് ‘ബ്ലാക്ക്’ ആപ്പ് തുടങ്ങുന്നത്. ഡയറക്ട് മ്യൂച്ചൽ ഫണ്ട് മാത്രമാണ് തുടക്കത്തിൽ
ലഭ്യമാവുക എന്നാൽ അധികം വൈകാതെ തന്നെ പിപിഎഫ്, പെൻഷൻ സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയേക്കും. കൂടാതെതന്നെ ക്രിപ്റ്റോകറൻസി യും വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടാക്സ് ഫയലിംഗും ഇൻവെസ്റ്റ്മെന്റും തോളോട് തോൾ ചേർന്ന് പോകുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കമിട്ടതെന്ന് ക്ലിയർ ടാക്സ് സിഇഒ അരുൺ ഗുപ്ത വ്യക്തമാക്കി. മില്ലിനിയേഴ്സിനെ ലക്ഷ്യമാക്കിയാണ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ടു വയ്ക്കാൻ ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്