ബിപിസിഎൽ എസ്ബിഐ ഒക്റ്റെയിൻ ക്രെഡിറ്റ് കാർഡ് | BPCL SBI Credit Card OCTANE
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) വിസയുമായി സഹകരിച്ച് എസ്ബിഐ പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് ബിപിസിഎൽ എസ്ബിഐ കാർഡ് ഒക്റ്റെയിൻ. മുൻപ് അവതരിപ്പിച്ച ബിപിസിഎൽ എസ്ബിഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിൻറ്റെ പ്രീമിയം പതിപ്പാണിത്.
സവിശേഷതകൾ
കാർഡ് ഉപഭോക്താക്കൾക്ക് ഭാരത് പെട്രോളിയം ഗ്യാസ് സ്റ്റേഷനുകളിൽ നിന്നും 100 രൂപക്ക് ഇന്ധനം നിറക്കുമ്പോൾ 25 റിവാർഡ് പോയിന്റുകൾ ലഭിക്കും .പരമാവധി മാസം 2500 റിവാർഡ് പോയിന്റുകൾ ഇങ്ങനെ നേടാം
സിനിമകൾ, പലചരക്ക് സാധനങ്ങൾ, ഡൈനിംങ് തുടങ്ങിയവയ്ക്ക് 100 രൂപ ചിലവഴിക്കുമ്പോൾ 10 റീവാർഡ് പോയിൻറ്റുകൾ
മറ്റു ട്രാൻസാക്ഷനുകൾക്ക് ഓരോ നൂറു രൂപക്കും 1 റിവാർഡ് പോയിന്റ് ലഭിക്കും
ഒരു റിവാർഡ് പോയിന്റ് 25 പൈസക്ക് തുല്യമാണ്
പ്രതിമാസം 100 രൂപ വരെ ഇന്ധന സർചാർജ് ഒഴിവാക്കി കിട്ടും
മൊബൈൽ, വൈദ്യുതി, യൂട്ടിലിറ്റി ബിൽ തുടങ്ങിയ പേയ്മെൻറ്റുകൾ ഈ കാർഡ് വഴി നടത്താം.
ഒരു വർഷം നാല് കോംപ്ലിമെൻറ്ററി ഡൊമസ്റ്റിക്ക് എയർപോർട്ട് ലോഞ്ച് ആക്സസ്
ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻ മാർഗങ്ങളിലൂടെ റിവാർഡ് പോയിൻറ്റുകൾ റെഡീം ചെയ്യാൻ സാധിക്കും.
റിവാർഡ് പോയിന്റ് ഉപയോഗിച്ച് തിരഞ്ഞെടുത്ത ബിപിസിഎൽ പമ്പുകളിൽ നിന്നും സൗജന്യമായി ഇന്ധനം നിറക്കാം
വർഷത്തിൽ 3 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുമ്പോൾ ആദിത്യ ബിർലാ ഫാഷൻ, യാത്ര, ബാറ്റാ തുടങ്ങിയ പ്രമുഖ കമ്പനികളുടെ 2000 രൂപയുടെ ഗിഫ്റ്റ് വൌച്ചർ
യോഗ്യത
18 മുതൽ 60 വയസ്സുവരെ പ്രായപരിധിയിൽ ഉള്ളവർക്ക് ഈ കാർഡിന് അപേക്ഷിക്കാം. ശമ്പളവരുമാനകാർക്കും , സ്വയം തൊഴിലാളികൾക്കും കാർഡ് ലഭ്യമാണ്. മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കാർഡ് നൽകുന്നത്.
അപേക്ഷിക്കേണ്ട വിധം
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. അല്ലെങ്കിൽ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫീസ്
ഈ കാർഡിൻറ്റെ ജോയിനിങ് ഫീസ് 1499 രൂപയാണ്. ജോയിനിങ് ഫീസ് അടക്കുമ്പോൾ 6000 റീവാർഡ് പോയിൻറ്റുകൾ കാർഡ് ഹോൾഡർക്ക് ലഭിക്കുന്നതാണ്. ഈ പോയിൻറ്റുകൾ ഫീസ് അടച്ച് 30 ദിവസത്തിനുള്ളിൽ അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. വാർഷിക ഫീസ് 1499 രൂപയാണ്. വർഷത്തിൽ 2 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീസും ഒഴിവാക്കുന്നതാണ്. ഇന്ധനച്ചിലവ് കൂടുതലായുള്ളവർക്ക് ഈ കാർഡ് തീർച്ചയായും ഗുണം ചെയ്യും. എല്ലാ ബിപിസിഎൽ പമ്പുകളിൽ നിന്നും ഇന്ധന ആനുകൂല്യങ്ങൾ ലഭ്യമാണ്. മറ്റ് ഇന്ധന ദാതാക്കളെ അപേക്ഷിച്ച് ഭാരത് പെട്രോളിയം കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഈ കാർഡ് കൂടുതൽ അനുയോജ്യമാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്