Categories: CREDIT CARDS

ബിപിസിഎൽ എസ്ബിഐ ഒക്റ്റെയിൻ ക്രെഡിറ്റ് കാർഡ് | BPCL SBI Credit Card OCTANE

Advertisement

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) വിസയുമായി സഹകരിച്ച് എസ്ബിഐ പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് ബിപിസിഎൽ എസ്ബിഐ കാർഡ് ഒക്റ്റെയിൻ. മുൻപ് അവതരിപ്പിച്ച ബിപിസിഎൽ എസ്ബിഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിൻറ്റെ പ്രീമിയം പതിപ്പാണിത്.

സവിശേഷതകൾ
 കാർഡ് ഉപഭോക്താക്കൾക്ക് ഭാരത് പെട്രോളിയം ഗ്യാസ് സ്റ്റേഷനുകളിൽ നിന്നും 100 രൂപക്ക് ഇന്ധനം നിറക്കുമ്പോൾ 25 റിവാർഡ് പോയിന്റുകൾ ലഭിക്കും .പരമാവധി മാസം 2500 റിവാർഡ് പോയിന്റുകൾ ഇങ്ങനെ നേടാം
 സിനിമകൾ, പലചരക്ക് സാധനങ്ങൾ, ഡൈനിംങ് തുടങ്ങിയവയ്ക്ക് 100 രൂപ ചിലവഴിക്കുമ്പോൾ 10 റീവാർഡ് പോയിൻറ്റുകൾ
 മറ്റു ട്രാൻസാക്ഷനുകൾക്ക് ഓരോ നൂറു രൂപക്കും 1 റിവാർഡ് പോയിന്റ് ലഭിക്കും
 ഒരു റിവാർഡ് പോയിന്റ് 25 പൈസക്ക് തുല്യമാണ്
 പ്രതിമാസം 100 രൂപ വരെ ഇന്ധന സർചാർജ് ഒഴിവാക്കി കിട്ടും
 മൊബൈൽ, വൈദ്യുതി, യൂട്ടിലിറ്റി ബിൽ തുടങ്ങിയ പേയ്മെൻറ്റുകൾ ഈ കാർഡ് വഴി നടത്താം.
 ഒരു വർഷം നാല് കോംപ്ലിമെൻറ്ററി ഡൊമസ്റ്റിക്ക് എയർപോർട്ട് ലോഞ്ച് ആക്സസ്
 ഓൺലൈൻ അല്ലെങ്കിൽ ഓഫ് ലൈൻ മാർഗങ്ങളിലൂടെ റിവാർഡ് പോയിൻറ്റുകൾ റെഡീം ചെയ്യാൻ സാധിക്കും.
 റിവാർഡ് പോയിന്റ് ഉപയോഗിച്ച് തിരഞ്ഞെടുത്ത ബിപിസിഎൽ പമ്പുകളിൽ നിന്നും സൗജന്യമായി ഇന്ധനം നിറക്കാം
 വർഷത്തിൽ 3 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുമ്പോൾ ആദിത്യ ബിർലാ ഫാഷൻ, യാത്ര, ബാറ്റാ തുടങ്ങിയ പ്രമുഖ കമ്പനികളുടെ 2000 രൂപയുടെ ഗിഫ്റ്റ് വൌച്ചർ

യോഗ്യത

18 മുതൽ 60 വയസ്സുവരെ പ്രായപരിധിയിൽ ഉള്ളവർക്ക് ഈ കാർഡിന് അപേക്ഷിക്കാം. ശമ്പളവരുമാനകാർക്കും , സ്വയം തൊഴിലാളികൾക്കും കാർഡ് ലഭ്യമാണ്. മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കാർഡ് നൽകുന്നത്.

അപേക്ഷിക്കേണ്ട വിധം
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. അല്ലെങ്കിൽ അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഫീസ്

ഈ കാർഡിൻറ്റെ ജോയിനിങ് ഫീസ് 1499 രൂപയാണ്. ജോയിനിങ് ഫീസ് അടക്കുമ്പോൾ 6000 റീവാർഡ് പോയിൻറ്റുകൾ കാർഡ് ഹോൾഡർക്ക് ലഭിക്കുന്നതാണ്. ഈ പോയിൻറ്റുകൾ ഫീസ് അടച്ച് 30 ദിവസത്തിനുള്ളിൽ അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. വാർഷിക ഫീസ് 1499 രൂപയാണ്. വർഷത്തിൽ 2 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീസും ഒഴിവാക്കുന്നതാണ്. ഇന്ധനച്ചിലവ് കൂടുതലായുള്ളവർക്ക് ഈ കാർഡ് തീർച്ചയായും ഗുണം ചെയ്യും. എല്ലാ ബിപിസിഎൽ പമ്പുകളിൽ നിന്നും ഇന്ധന ആനുകൂല്യങ്ങൾ ലഭ്യമാണ്. മറ്റ് ഇന്ധന ദാതാക്കളെ അപേക്ഷിച്ച് ഭാരത് പെട്രോളിയം കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഈ കാർഡ് കൂടുതൽ അനുയോജ്യമാണ്.

Advertisement