ഇനിമുതൽ ജോലിയല്ല ദുബായിൽ ഒരു ബിസിനസ് തന്നെ തുടങ്ങാം. ചെറുകിട, ഇടത്തര കമ്പനികൾക്കും സംരംഭകർക്കും സഹായഹസ്തവുമായി ദുബായിലെ നാസ്ഡാക് മാർക്കറ്റ്. ദുബായി ഭരണാധികാരി ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റഷീദ് അല് മഖ്തൂമിന്റെ ട്വിറ്റർ
സന്ദേശത്തിലൂടെയാണ് വെളിപ്പെടുത്തൽ. നിക്ഷേപകരെ ആകർഷിക്കാനും അതുവഴി ഫിനാൻസ് വർദ്ധിപ്പിക്കാനുമാണ് ഇതിന്റെ ഉദ്ദേശം. ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്.
കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തനപരിചയവും 250 ദശലക്ഷം ഡോളറിൽ താഴെ മൂല്യമുള്ള കമ്പനികൾക്കും നാസ്ഡാക് കമ്പനി ഗ്രോത്ത് മാർക്കറ്റിന് കീഴിൽ ലിസ്റ്റ് ചെയ്യാം. അടുത്ത വർഷം ആദ്യത്തോടെ പദ്ധതിക്ക് തുടക്കം കുറിക്കും എന്നാണ് പ്രതീക്ഷ. കമ്പനിയുടെ 25
ശതമാനം ഓഹരികൾ മാത്രം വിൽക്കുന്നതിനോടൊപ്പതന്നെ ഇത് കമ്പനിയുടമകളെ ഐപിഒ നടപ്പിലാക്കാൻ സഹായിക്കും. ലോകം മുഴുവനുള്ള ചെറുകിട സംരംഭകരെ എളുപ്പത്തിലുള്ള ഫണ്ട് സമാഹരണത്തിന് ഇത് സഹായിക്കും. ദുബായിലെ ലളിതമായ ചട്ടങ്ങളും നാസ്ഡാക് ഗ്രോത്ത്
മാർക്കറ്റ് പ്രദാനം ചെയ്യുന്ന സ്ഥിരതയും എല്ലാം ഇതിന് അനുകൂലമാണ്.
ആഗോളതലത്തിലെ ചില മികച്ച ഫിനാൻഷ്യൽ മാർക്കറ്റുകൾപോലെ തന്നെ ഇത് യുഎഇയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു കൈത്താങ്ങാവും. ഇതോടൊപ്പംതന്നെ ഇന്ത്യയിലെ പല ചെറുകിട സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ബിസിനസ് വർധിപ്പിക്കാൻ ഇത് സഹായകമാകും.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്