Categories: INSURANCENEWS

ഓൺലൈൻ വഴി ഇനിമുതൽ ആമസോണിൽ നിന്ന് വായ്പയും ഇൻഷുറൻസും

Advertisement

ഡിജിറ്റൽ യുഗം അധിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓൺലൈനിനുള്ള പങ്ക് വളരെയധികമാണ്. ഓൺലൈൻ ഷോപ്പിംങ്ങിലൂടെ ആരംഭിച്ച ഈ ശൃംഖല ഇന്ന് സാധാരണ ജനങ്ങൾ വരെ ഉപയോഗിക്കുന്ന നിലയിൽ എത്തിനിൽക്കുന്നു. നിലവിൽ നിരവധി സേവനങ്ങളാണ് ആമസോൺ,സ്നാപ്ഡീൽ, ഫ്ലിപ്കാർട്ട് മുതലായ ഓൺലൈൻ സൈറ്റുകൾ പ്രധാനം ചെയ്യുന്നത്.ഓൺലൈൻ ഷോപ്പിങ്, കെഎസ്ഇബി,ബിഎസ്എൻഎൽ ബിൽ പെയ്മെൻ്റ്, വീഡിയോ സ്ട്രീമിങ് തുടങ്ങിയ നിരവധി സംവിധാനങ്ങളുടെ ശ്രേണിയിലേക്കാണ് ആമസോൺ പുതിയ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ഓൺലൈനായി അടയ്ക്കുന്ന പെയ്മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ ഈ-വാലറ്റ് സംവിധാനം നാലു വർഷം മുൻപേ ആമസോൺ അവതരിപ്പിച്ചിരുന്നു. ഇതിന് വൻപ്രചാരം ലഭിച്ചതോടെകൂടി ഇഎംഐ പെയ്മെൻ്റും ,ക്രെഡിറ്റ് കാർഡ് സംവിധാനങ്ങളും ക്രമേണ ആമസോൺ അവതരിപ്പിച്ചു.ആമസോൺ പ്രൈം ആനുവൽ മെമ്പർഷിപ്പ് എടുക്കുന്നതോടുകൂടി നിരവധി ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കും നൽകിയിരുന്നു.

അവസാന ജൂലൈയിൽ വാഹന ഇൻഷുറൻസുകളും, ഓഗസ്റ്റ് മാസത്തിൽ സ്വർണ്ണം നിക്ഷേപിക്കുന്നതിനുള്ള നിരവധി പദ്ധതികളും ആമസോൺ ആവിഷ്കരിച്ചതും വിജയം കണ്ടു. ഡിജിറ്റൽ പെയ്മെൻ്റ് ചെറിയതോതിലുള്ള ലാഭം ഉള്ളുവെങ്കിലും ആമസോൺ പ്രധാനംചെയ്യുന്ന ഓൺലൈൻ വായ്പ, ഇൻഷുറൻസുകൾ വഴി കൂടുതൽ വരുമാനം നേടുവാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertisement