പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് കൊറോണ വൈറസിനെ തുടർന്നുള്ള സാമ്പത്തിക തകർച്ചയെ മറികടക്കാൻ വിവിധ മേഖലകൾക്കായി കുറഞ്ഞ പലിശനിരക്കിലുള്ള പ്രത്യേക സ്വർണ്ണ വായ്പ പദ്ധതി പുറത്തിറക്കി.കൃഷി, കാർഷിക അനുബന്ധ മേഖലകൾ, മെഡിക്കൽ, വ്യക്തിഗത അത്യാഹിതങ്ങൾ, ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി എന്നിവയ്ക്കായി വായ്പയെടുക്കാൻ പാവപ്പെട്ടവർക്ക് അവരുടെ സ്വർണം ഒരു കൊളാറ്ററൽ സെക്യൂരിറ്റിയായി പണയം വച്ചുകൊണ്ട് വായ്പ നേടാം.
ഈ സ്കീമിന് പ്രതിവർഷം 7.85 ശതമാനം പലിശയാണ്. ജൂൺ 30 വരെ പദ്ധതി ലഭ്യമാണ്.
“ഉപഭോക്താക്കളുടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുന്നതിനും അവരുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിനും പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് രാജ്യത്തുടനീളമുള്ള ഞങ്ങളുടെ എല്ലാ ശാഖകളിൽ നിന്നും സ്വർണ്ണ വായ്പ സൗകര്യം ലഭ്യമാകും, ”കാനറ ബാങ്ക് ജനറൽ മാനേജർ ഡി. വിജയ് കുമാർ പറഞ്ഞു.
കാനറാ ബാങ്കിന്റെ ഈ വായ്പ പദ്ധതി അനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ നിങ്ങൾ എടുക്കുന്ന വായ്പ തിരിച്ചടച്ചാൽ മതി. കൂടാതെ 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നിങ്ങൾക്ക് വായ്പ എടുക്കാവുന്നതാണ്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്