കാർ ലോണുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച വഴികൾ
വാഹനം വാങ്ങിക്കുക, വീടു വാങ്ങിക്കുക എന്നിവ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. സ്വന്തമായി ഒരു ഇരുചക്ര വാഹനമെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. എന്നാൽ ഇവ സ്വന്തമാക്കാൻ മുഴുവൻ പണവും നൽകുന്നവരേക്കാൾ വായ്പ എടുക്കുന്നവരാണ് കൂടുതൽ ആളുകളും. മുൻവർഷത്തെ അപേക്ഷിച്ച് ഇപ്പോൾ കാർ ലോണുകളുടെ പലിശ നിരക്കിൽ ചെറിയ കുറവും വന്നിട്ടുണ്ട്. ഒരുമിച്ച് മുഴുവൻ തുകയും നൽകേണ്ടതില്ല, ചെറിയ മാസത്തവണകളായി അടച്ചു തീർക്കാം എന്നിവയാണ് കാർ ലോൺ എടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.
Also Read : Two Wheeler Loan Rates
എന്നാൽ കാർ ലോണുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കിൽ അതു പിന്നീട് വലിയ ബാദ്ധ്യതയായി മാറും. വായ്പ എടുക്കുന്നതിനു മുമ്പ് ഒരാൾ കാർ ലോണുകളെക്കുറിച്ച് ശരിയായി പഠിക്കേണ്ടതുമുണ്ട്. നിങ്ങളുടെ കാർ ലോണുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള കുറച്ചു വഴികൾ നോക്കാം.
ബജറ്റ് തയ്യാറാക്കുക
നിങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കാൻ വായ്പ എടുക്കുന്നതിനു മുമ്പ് ഒരു ബജറ്റ് തയ്യാറാക്കണം. ആവശ്യമായ എല്ലാ ചെലവുകളും ഉൾപ്പെടുത്തി വേണം ബജറ്റ് തയ്യാറാക്കാൻ. സാമ്പത്തിക വിദഗ്ദർ പറയുന്നത് മിക്ക ആളുകളും ബജറ്റ് തയ്യാറാക്കുമ്പോൾ പല ചിലവുകളും ഉൾപ്പെടുത്താറില്ല എന്നാണ്. ബജറ്റ് തയ്യാറാക്കുമ്പോൾ കാറിൻറ്റെ വിലയോടൊപ്പം ഇൻഷുറൻസ്, ഡിപ്രീസിയേഷൻ, മെയിൻറ്റനൻസ് തുടങ്ങി മറ്റു ചാർജുകളെല്ലാം ഉൾപ്പെടുത്തണം. കാർ മൂല്യത്തകർച്ച സംഭവിക്കുന്ന ഒന്നാണെന്ന കാര്യം മറക്കരുത്. അതുകൊണ്ട് ഭീമമായ തുക വായ്പ എടുത്ത് കാറുകൾ വാങ്ങിക്കുന്നത് ബുദ്ധിപരമല്ല.
ഡൌൺ പേയ്മൻറ്റ്
സാധ്യമെങ്കിൽ കാർ ലോൺ എടുക്കുമ്പോൾ ചെറിയ ഇഎംഐ തിരഞ്ഞെടുക്കാതെ വലിയ ഇഎംഐ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് കാർ ലോൺ എളുപ്പത്തിൽ തീരാൻ സഹായിക്കുമെന്ന് മാത്രമല്ല, പലിശ കുറയ്ക്കാനും സഹായിക്കും. ചെറിയ ഇഎംഐ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വായ്പ തീരാൻ താമസിക്കുകയും പലിശ കൂടാൻ കാരണമാവുകയും ചെയ്യും.
ക്രെഡിറ്റ് സ്കോർ
വായ്പകൾ നൽകുന്നതിനു മുമ്പ് ബാങ്കുകൾ പരിശോധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ക്രെഡിറ്റ് സ്കോർ. നിങ്ങൾ ഏതു തരം വായ്പക്ക് ആണ് അപേക്ഷിക്കുന്നത് എങ്കിലും ക്രെഡിറ്റ് സ്കോർ ഒരു പ്രധാനപ്പെട്ട ഘടകമാണ്. നിങ്ങൾ നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുന്ന വ്യക്തി ആണ് എങ്കിൽ വായ്പകൾ എളുപ്പത്തിൽ ലഭിക്കും. നിശ്ചിത സമയത്തു തന്നെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടയ്ക്കുക, വായ്പകൾ വീഴ്ച വരുത്താതെ അടയ്ക്കുക എന്നിവ ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താനുള്ള ചില മാർഗ്ഗങ്ങളാണ്.
തിരിച്ചടവ് കാലാവധി
വായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് വായ്പ കാലാവധി. ബാങ്കുകൾ ചിലപ്പോൾ നിങ്ങൾക്ക് ദീർഘനാളത്തേക്ക് തിരിച്ചടവ് കാലാവധി നൽകിയേക്കാം. എന്നാൽ ഇത് ബാങ്കുകൾക്ക് ലാഭകരമായതുതൊണ്ടാണ്. കുറഞ്ഞ വായ്പ കാലാവധി തിരഞ്ഞെടുക്കുന്നതാണ് വായ്പ എടുക്കുന്നയാൾക്ക് നല്ലത്. കുറഞ്ഞ തിരിച്ചടവ് കാലാവധിയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ വായ്പ അതിവേഗം തീർക്കാൻ സാധിക്കും. ഇത് പലിശ കുറയാനും കാരണമാകും. എന്നാൽ നീണ്ട ഒരു വായ്പ കാലാവധിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ഇത് പലിശ അധികമാകാൻ ഇടയാക്കും. വായ്പ എടുക്കാൻ കൂടുതൽ സമയം ലഭിക്കുമല്ലോ എന്നു കരുതിയാണ് പലരും ദീർഘകാല വായ്പകൾ എടുക്കുന്നത്. എന്നാൽ ഇത് അധിക പലിശയും സാമ്പത്തിക ബാദ്ധ്യതയുമാണ് വരുത്തുന്നത്.
ഇഎംഐ
സാമ്പത്തിക വിദഗ്ദർ പറയുന്നത് വായ്പ എടുത്ത ഒരു വ്യക്തി സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നാണ്. വായ്പ എടുത്തതിനു ശേഷം ഇഎംഐ നിശ്ചിത സമയത്തു തന്നെ തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കണം. പല വായ്പകളും വലിയ ബാദ്ധ്യതയായി തീരുന്നത് ഇഎംഐയിൽ മുടക്കം വരുമ്പോഴാണ്. മാത്രമല്ല വായ്പകൾ കൃത്യസമയത്തു തിരിച്ചടയ്ക്കുന്നത് ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങളുടെ ബാങ്കുമായി നല്ല ഒരു ബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കും.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്