Categories: INSURANCE

ഐസിഐസിഐ ലോംബാഡിന് ഭാരതി ആക്സ ഏറ്റെടുക്കുന്നതിനുള്ള അനുമതി

Advertisement

ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (ഐസിഐസിഐ ലോംബാർഡ്), ഭാരതി ആക്സ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ (ഭാരതി ആക്സ) ജനറൽ ഇൻഷുറൻസ് ബിസിനസ് ഏറ്റെടുക്കുന്നതിന് ​കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകിയതായി കോർപ്പറേറ്റ് കാര്യമന്ത്രാലയം അറിയിച്ചു. കോമ്പറ്റിഷൻ ആക്ട് 2002ലെ സെക്ഷൻ 31 (1) പ്രകാരമാണ് മാറ്റം. ​

​ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ആർ‌ഡി‌ഐ‌ഐ) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ജനറൽ ഇൻ‌ഷുറൻസ് കമ്പനിയാണ് ഐ‌സി‌ഐ‌സി‌ഐ ലോംബാർഡ്. മോട്ടോർ, ആരോഗ്യം, തീ അപകടം, വ്യക്തിഗത അപകടം, മറൈൻ, എഞ്ചിനീയറിംഗ് എന്നീ സെക്ടറുകളിൽ ഇൻഷുറൻസ് കമ്പനി നൽകാറുണ്ട്. ഐ‌ആർ‌ഡി‌ഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയാണ് ഭാരതി ആക്സ. മോട്ടോർ, ആരോഗ്യം, യാത്ര, വിള, ഭവന ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള ജനറൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ആണ് ഭാരതി ആക്സ നൽകി വരുന്നത്.

​നിർദ്ദിഷ്ട കോമ്പിനേഷന് അനുസൃതമായി, ഭാരതി ആക്സയുടെ മുഴുവൻ ജനറൽ ഇൻഷുറൻസ് ബിസിനസും ഒരു ഡിമെർജർ വഴി ഐസിഐസിഐ ലോംബാർഡിലേക്ക് മാറ്റും.​

Advertisement