Advertisement

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് | ഒട്ടേറെ പുതുമകൾ

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 29 മുതൽ ബജറ്റ് സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 15 വരെയാണ്. ജനുവരി 29 ന് രാഷ്ട്രപതി രാം നാഥ് സിംഗ് കോവിന്ദ് രണ്ട് സഭകളെയും അഭിസംബോധന ചെയ്യും.

Advertisement

പാർലമെന്റ് കാര്യ ക്യാബിനറ്റ് സമിതിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. നിലവിലുള്ള കോവിഡ് പ്രതിസന്ധിയുടെ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് സമ്മേളനങ്ങൾ നടക്കുക. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധം അവസാനിച്ചില്ലെങ്കിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ചർച്ചാവിഷയം ഇതാവും. മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയാണ് രണ്ടാംഘട്ട ബജറ്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

കോവിഡിനെ തുടർന്ന് സാധാരണ നടക്കാറുള്ള ശീതകാല സമ്മേളനം കമ്മിറ്റി മുൻപ് ഒഴിവാക്കിയിരുന്നു. എല്ലാ പാർട്ടികളും ഇതിന് സമ്മതം നൽകി എന്നാണ് പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദൻ ജോഷി പറഞ്ഞത്. എന്നാൽ ഇക്കാര്യത്തെപ്പറ്റി തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും കാർഷിക പ്രതിഷേധത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആണ് കോൺഗ്രസ് പ്രസ്താവിച്ചത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്