സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക വളർച്ച ഉണ്ടാകും |സിഐഐ റിപ്പോർട്ട്
2020 ആദ്യം വന്ന കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം സാമ്പത്തികമായി വളരെ മോശപ്പെട്ട അവസ്ഥയിൽ തുടരുകയാണ്. പുതിയ സി ഐ ഐയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്ത സാമ്പത്തിക വർഷം രണ്ടാം പകുതിയിൽ കമ്പനികൾ സാമ്പത്തികമായി പുരോഗമിക്കുമെന്നും ശേഷി വിനിയോഗം 50 ശതമാനത്തിൽ കൂടുതൽ വർധിക്കുമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) റിപ്പോർട്ട്.
മികച്ച 115 കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തിയുള്ള നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ് സിഐഐ യുടെ പുതിയ നിഗമനം.പകർച്ചവ്യാധി ദുരന്തം വിതച്ചതിനു ശേഷം ആദ്യമായാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പുരോഗമനം ഉണ്ടാകുമെന്ന തരത്തിലുള്ള ഒരു റിപ്പോർട്ട് വരുന്നത്.
രാജ്യത്ത് ലോക്ക്ഡൗൺ നടപടികളിൽ ഘട്ടം ഘട്ടമായി നീക്കിയപ്പോൾ ഓട്ടോമൊബൈൽ, എഫ്എംസിജി, വാണിജ്യ മേഖലകളിൽ കൂടുതൽ വിറ്റുവരവുകൾ ഉണ്ടാവുകയും സാമ്പത്തികമായി പുരോഗതി ഉണ്ടാവുകയും ചെയ്തിരുന്നു. ഇനി ഉത്സവ സീസണുകളിൽ ശക്തമായ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായും സിഐഐ പറഞ്ഞു.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്