Advertisement

കൊച്ചിൻ ഷിപ്യാർഡും ഇറ്റലിയുടെ ഫിൻകൻത്യേറിയും ഇനി ഒരുമിച്ച്​

ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളായ കൊച്ചിൻ ഷിപ്യാർഡും ലോകത്തിലെ തന്നെ മികച്ച കപ്പൽ നിർമ്മാതാക്കളായ ഇറ്റലിയുടെ ഫിൻകൻത്യേറിയും കൈകോർക്കുന്നു. കപ്പൽ രൂപകൽപ്പന, നിർമ്മാണം, റിപയറിങ്, സമുദ്ര ഉപകരണ നിർമ്മാണം, പരിശീലനം, നൈപുണ്യ വികസനം എന്നീ മേഖലകളിലാവും ഒരുമിച്ചു പ്രവർത്തിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഡയറക്ടർ (ടെക്നിക്കൽ) ബിജോയ് ഭാസ്‌കറും നേവൽ വെസൽ ബിസിനസ് യൂണിറ്റ് ഫിൻകൻത്യേറിയുടെ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ്) അകില്ലെ ഫുൽഫാരോയും വീഡിയോ കോൺഫറൻസിലൂടെയാണ് കരാർ ഒപ്പിട്ടത്.​

പരസ്പര ആനുകൂല്യത്തിനായി ബിസിനസ്സ് വികസനം ലക്ഷ്യമിടുന്ന തന്ത്രപരമായ പങ്കാളിത്തത്തിനും സർക്കാറിന്റെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിന് അനുസൃതമായി തിരിച്ചറിഞ്ഞ സഹകരണ മേഖലകളിലെ തദ്ദേശീയവൽക്കരണത്തിനും ഈ പങ്കാളിത്തം സഹായകമാകും. ​ഇന്ത്യയിലും ആഗോള വിപണികളിലേക്കും ഏറ്റവും പുതിയ സാങ്കേതിക ഉൽ‌പ്പന്നങ്ങൾ‌ നൽ‌കുകയെന്ന ലക്ഷ്യത്തോടെയാവും മുൻപോട്ടുള്ള പ്രവർത്തനം. ​

നാല് ഭൂഖണ്ഡങ്ങളിലായി പതിനെട്ടോളം കപ്പൽശാലകൾ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ ഗ്രൂപ്പുകളിൽ ഒന്നാണ് ഫിൻ‌കൻത്യേറി. കൊച്ചിൻ ഷിപ്യാർഡാകട്ടെ ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളിൽ​വാണിജ്യ, പ്രതിരോധ കപ്പൽ നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും മുൻപന്തിയിലാണ്.​

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്