ലോക്ക് ഡൌൺ മൂലം സംസ്ഥാന വൈദ്യുതി ബോർഡിന്റെ നഷ്ടം 200 കോടി കഴിഞ്ഞെന്നു റിപ്പോർട്ട്.ലോക്ക് ഡൌൺ ഇനിയും നീണ്ടാൽ നഷ്ടം ഇനിയും വർധിക്കും.ലോക്ക് ഡൌൺ മൂലം എല്ലാവരും വീട്ടിൽ ആയതിനാൽ ഗാർഹിക വൈദ്യുതി ഉപയോഗം കൂടി.പക്ഷെ KSEB യുടെ വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത് ഗാർഹികേതര ഉപഭോക്താക്കളിൽ നിന്നാണ്.
ലോക്ക് ഡൌൺ മൂലം കടകളും സ്ഥാപനങ്ങളും ഫാക്ടറികളും എല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ ആണ് ഈ നഷ്ടം.ലോക്ക് ഡൗണിനു മുൻപ് ദിവസേന ശരാശരി 9 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗം നടന്നിരുന്നിടത്ത് ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇത് 7 കോടിയായി.നിലവിൽ ഉപഭോക്താക്കൾക്ക് ബില് അടക്കുവാൻ ഇളവുകൾ ഉണ്ട്.നിയന്ത്രണം തുടർന്നാൽ ബിൽ അടക്കൽ ഇനിയും വൈകും.ഇതിനു പുറമെ കേരളത്തിന് വെളിയിൽ നിന്നുള്ള കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനായി ദീർഘകാല കരാർ ഉണ്ട്.വൈദ്യുതി വാങ്ങിയില്ല എങ്കിലും കരാർ അടിസ്ഥാനത്തിൽ ഒരു ഫിക്സഡ്‌ചാർജ് നൽകേണ്ടതായുണ്ട്.ഇതും പ്രതിസന്ധി കൂടുന്നതിന് കാരണമായി മാറുന്നു.