Categories: INSURANCENEWS

കോവിഡ് ഷീൽഡ് പ്ലസുമായി ഈടൽവെസ് ടോക്കിയോ ലൈഫ്

Advertisement

കോവിഡ്-19 മൂലം ഉണ്ടാകുന്ന അസുഖങ്ങൾക്ക് കോവിഡ് ഷീൽഡ് പ്ലസ് എന്ന ഇൻഷുറൻസ് പാക്കേജുമായി ഈടൽവൈസ് ടോക്കിയോ ലൈഫ്. കോവിഡ് ബാധിച്ചതുമൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യം. കോവിഡ് ചികിത്സയ്ക്കായി ലക്ഷങ്ങളോളം ചിലവഴിക്കേണ്ട അവസ്ഥ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നിങ്ങൾക്കും നിങ്ങളുടെ നിങ്ങളുടെ കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും.

കോവിഡ് പ്രതിസന്ധിയെ മുന്നിൽകണ്ട് തുടങ്ങുന്ന പദ്ധതി ആയതുകൊണ്ട് തന്നെ ഒരു വർഷത്തെ കാലാവധിയെ ഇതിനുള്ളൂ. ഒരുവർഷത്തെ കാലാവധി ഉള്ള വൺടൈം പ്രീമിയം പെയ്മെന്റ് ആണ് നിങ്ങൾ നടത്തേണ്ടത്. ഓൺലൈൻ വഴിയോ ഈടൽവൈസ് ടോക്കിയോ ലൈഫിന്റെ ഏജന്റ് വഴിയോ പോളിസി നിങ്ങൾക്ക് നേടാവുന്നതാണ്. തൊഴിലില്ലായ്മയുടെ ഭീകരത കൂടി വരുന്ന ഈ സമയത്ത് കുടുംബങ്ങൾക്ക് ഒരു സമഗ്രമായ പരിഹാരമാണ് ഈ പദ്ധതി

5329 രൂപ മുതൽ തുടങ്ങുന്ന പ്രീമിയം റേറ്റിലൂടെ കുറഞ്ഞത് 10 ലക്ഷം രൂപ എങ്കിലും മിനിമം ബെനിഫിറ്റ് ആയി നിങ്ങൾക്ക് ലഭിക്കും. 18 മുതൽ 65 വയസ് വരെയുള്ളവർക്കായിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Advertisement