ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് ക്രെഡിറ്റ് കാർഡ് നൽകുന്ന ഓഫറുകൾ. ക്രെഡിറ്റ് കാർഡിൽ ലഭ്യമാകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഓരോ തവണ നമ്മൾ പേയ്‌മെന്റ് ചെയ്യുമ്പോഴും ഒരു ചെറിയ തുക സേവ് ചെയ്യാനായി സാധിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ പണത്തിനു പകരം വളരേ എളുപ്പത്തിൽ ഉപയോഗിക്കാം , ഇന്റർനാഷണലി അക്സപ്റ്റ് ചെയ്യുന്നതിനാൽ ലോകത്തിൽ എവിടെയും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പേയ്മെന്റ് നടത്താം.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം ,മെഡിക്കൽ ബില്ലുകൾ പേ ചെയ്യാം ,യാത്ര ഉൽപ്പന്നങ്ങൾക്കും മറ്റു സേവനങ്ങൾക്കു പണം നൽകാം.ലളിതമായി പറഞ്ഞാൽ,ക്രെഡിറ്റ് കാർഡിലൂടെ ബാങ്ക് നമുക്ക് ആവശ്യങ്ങൾ നടത്താൻ പണം കടമായി നൽകുന്നു. ഇതുകൂടാതെ കാർഡുകൾ കാർഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ ബാങ്ക് ആകർഷകമായ റിവാർഡുകളും ഓഫറുകളും നൽകുകയും ചെയ്യുന്നു.
1) ഒരു നൂതന ഷോപ്പിങ് എക്സ്പീരിയൻസ് ഉപഭോക്താവിന് നൽകുന്നു.
കയ്യിൽ പണമില്ല എങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പേമെന്റ് ചെയ്തു പിന്നീട് ക്രെഡിറ്റ് കാർഡ് ബിൽ അടച്ചാൽ മതി.ഒരുമിച്ചു അടക്കാൻ ഇല്ലെങ്കിൽ ഇ എം ഐ കളിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ക്രെഡിറ്റ് കാർഡുകൾ ഉപഭോക്താക്കളെ അനുവദിക്കുന്നു.
2) പണം കയ്യിൽ കരുതേണ്ട
ക്രെഡിറ്റ് കാർഡുകൾ ഷോപ്പിംഗിനായി പണം കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ പണം നൽകുന്നതിന് പകരംനിങ്ങൾക്ക് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്യാം,ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് ഉപയോഗിച്ച് പെയ്മെൻറ് നടത്താം.
3) റിവാർഡുകൾ, ക്യാഷ്ബാക്കുകൾ, ഓഫറുകൾ ലഭ്യമാകുന്നു
എല്ലാ ബാങ്കുകളും ,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾക്ക് പ്രത്യേക കിഴിവുകൾ, ക്യാഷ്ബാക്കുകൾ അല്ലെങ്കിൽ റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു. ചില റീട്ടെയിലർമാരുമായും ഷോപ്പിംഗ് വെബ്‌സൈറ്റുമായും സഹകരിച്ച് ബാങ്കുകൾ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. ഉദാഹരണമായി ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്കും ആയി ചേർന്ന് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നുണ്ട്.ഈ കാർഡിന് ഫ്ലിപ്പ്കാർട്ടിൽ ആകർഷകമായ ഓഫറും ഉണ്ട്. അതിനാൽ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെയ്മെൻറ് ചെയ്യുന്നത് ഡെബിറ്റ് കാർഡോ പണമോ ഉപയോഗിച്ച് പെയ്മെൻറ് ചെയ്യുന്നതിനേക്കാൾ ലാഭകരമാണ്.
4 ) ലോകമെമ്പാടും ഉപയോഗിക്കുവാൻ കഴിയുന്നു
ലോകം മുഴുവൻ പൊതുവായി അംഗീകരിക്കപ്പെട്ട പേയ്‌മെന്റ് രീതിയാണ് ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് കാർഡ് കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ എളുപ്പത്തിൽ പണമടയ്ക്കാം. ഇത് ലോകം മുഴുവനുമുള്ള യാത്ര സൗകര്യപ്രദമാക്കുന്നു.
6) അടിയന്തര അവസ്ഥകളിൽ വളരെ ഉപകാരപ്രദം
ഉപഭോക്താവിനോ കുടുംബത്തിനോ ഒരു മെഡിക്കൽ എമർജൻസി വന്നാൽ ക്രെഡിറ്റ് കാർഡ് വളരെ ഉപയോഗപ്രദമാണ്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുന്നതിനാൽ മെഡിക്കൽ ബില്ലുകൾക്കായി ആരോടും കടം വാങ്ങേണ്ട.ആവശ്യം നടത്തിയ ശേഷം പിന്നീട് ബില് അടച്ചാൽ മതി.
7) ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കുന്നു
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗ്ഗം കൂടിയാണ് ക്രെഡിറ്റ് കാർഡുകൾ. മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ കണക്കിൽ എടുത്തിട്ടാണ് ആ വ്യക്തി വായ്പയ്ക്ക് യോഗ്യനാണോ എന്ന് തീരുമാനിക്കുന്നത്. നിങ്ങൾ ഡ്യൂ എമൗണ്ട് കൃത്യസമയത്ത് അടയ്ക്കുന്ന ഒരു ക്രെഡിറ്റ് കാർഡ് ഹോൾഡർ ആണെങ്കിൽ , അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർധിപ്പിക്കുന്നു.