ക്രെഡിറ്റ് കാർഡ് എന്ന് കേൾക്കുമ്പോൾ പണ്ടൊക്കെ എല്ലാർക്കും പേടി ആയിരുന്നു,ഇന്നിപ്പോൾ അതൊക്കെ മാറി എല്ലാവരുടെ കൈകളിലേക്കും ക്രെഡിറ്റ് കാർഡ് എത്തിതുടങ്ങി.ക്രെഡിറ്റ് കാർഡിനെ പേടിക്കണം ,സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ കൈപൊള്ളും .ബിൽ ഡ്യൂ ഡേറ്റിനു മുൻപ് തിരച്ചടച്ചില്ല എങ്കിൽ ഉയർന്ന പലിശ ആണ് ക്രെഡിറ്റ് കാര്ഡിനുള്ളത്.എന്നാൽ കൃത്യമായ പ്ലാനിങ്ങോടെ അച്ചടക്കത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് ഉള്ളത് ഗുണകരമാണ്. എന്തൊക്കെ ആണ് ക്രെഡിറ്റ് കാര്ഡിന്റെ ഗുണങ്ങൾ എന്ന് നോക്കാം
ഒരു നിശ്ചിത കാലയളവിലേക്ക് നമുക്ക് പലിശ ഒന്നും ഇല്ലാതെ പണം കടമായി ലഭിക്കുന്നു.45-48 ദിവസം വരെയാണ് സാധാരണയായി ഇങ്ങനെ പണം ലഭിക്കുക.ഡ്യൂ ഡേറ്റിനു മുൻപ് ഉപയോഗിച്ച പണം ഒരു രൂപ പോലും അധികം നൽകാതെ തിരിച്ചടക്കാം.എന്നാൽ ഒരു ദിവസം തിരിച്ചടക്കാൻ വൈകിയാൽ പോലും ,അല്ലെങ്കിൽ ഒരു രൂപ കുറഞ്ഞാൽ പോലും വരുന്നത് ഉയർന്ന പലിശ ആണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിശ്ചിത തുകയിൽ കൂടുതൽ ഉപയോഗിച്ചാൽ മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും ഗിഫ്റ്റ് വൗച്ചറുകൾ നൽകും.ഈ വൗച്ചറുകൾ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യുമ്പോൾ നല്ലൊരു തുക സേവ് ചെയ്യാനായി സാധിക്കും.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്പർച്ചേസ് ചെയ്യുമ്പോൾ മിക്ക കാർഡ് കമ്പനികളും ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്.ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള ക്യാഷ് ബാക്ക് നേടുക വഴി നല്ലൊരു തുക തന്നെ സേവ് ചെയ്യാനായി സാധിക്കും.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച ശേഷം കൃത്യമായി ബില് ഒക്കെ അടച്ചു നാലാൾ രീതിയിൽ ഉപയോഗിക്കുക വഴി നമ്മുടെ ക്രെഡിറ്റ് സ്‌കോർ ഉയർത്തുവാനായി സാധിക്കും,ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തവർക്കും ,കുറവായവർക്കും സ്‌കോർ ഉയർത്തുവാനുള്ള ഏറ്റവും നല്ലൊരു ഉപാധി ആണ് ക്രെഡിറ്റ് കാർഡ്