ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണെന്ന് നിങ്ങൾക്ക് അറിയാമോ ? പലപ്പോഴും എല്ലാവർക്കും ഈ സംശയം ഉണ്ടാകാറുണ്ട്. 2009 ലെ കാർഡ് ആക്ട് പ്രകാരം, ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം.
എന്നാൽ 21 വയസ്സിനു താഴെ പ്രായമുള്ള വ്യക്തികൾക്കും ക്രെഡിറ്റ് കാർഡ് ലഭിക്കും. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ചുതീർക്കാൻ കഴിവുള്ള വ്യക്തികൾക്കാണ് കാർഡ് ലഭിക്കുന്നത്. എന്നാൽ രക്ഷിതാവിൻറ്റെ സമ്മതത്തോടെ മാത്രമേ കാർഡ് ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ രക്ഷിതാവിൻറ്റെ അനുമതിയോടെ 16 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണ്.
ഗുണങ്ങളും ദോഷങ്ങളും
എന്നാൽ ചെറുപ്പക്കാർ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നല്ലതാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. സാമ്പത്തിക അച്ചടക്കത്തോടെ, ബുദ്ധിപൂർവ്വം ഉപയോഗിക്കുകയാണെങ്കിൽ ക്രെഡിറ്റ് കാർഡുകൾ നല്ലൊരു സാമ്പത്തിക ഉപകരണമാണ്. മാത്രമല്ല യുവാക്കൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുകൊണ്ട് നിരവധി നേട്ടങ്ങളുമുണ്ട്.
കാർഡുകൾ ശരിയായി ഉപയോഗിക്കുന്നതിലൂടെ ചെറുപ്പത്തിൽ തന്നെ ഇവർക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ സ്ഥാപിക്കാൻ കഴിയും. മാത്രമല്ല, ഭാവിയിൽ വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ പോലുള്ള വായ്പകൾ കുറഞ്ഞ പലിശ നിരക്കിലും വേഗത്തിലും ലഭിക്കുന്നതിനും ഉയർന്ന ക്രെഡിറ്റ് സ്കോർ സഹായിക്കും.
എങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുകൊണ്ട് ചില ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. അമിതമായ കടബാദ്ധ്യതയാണ് ഇതിലൊന്ന്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്തു തിരിച്ചടയ്ക്കാത്തതാണ് ഇതിനു പ്രധാന കാരണം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിയന്ത്രണമില്ലാതെ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും കടം പെരുകാൻ ഇടയാക്കും.
18 – 20 വയസ്സുവരെ പ്രായമുള്ളവർക്ക് എങ്ങനെ ക്രെഡിറ്റ് കാർഡ് ലഭിക്കും ?
സാധാരണ 21 വയസ്സിനു താഴെ പ്രായമുള്ളവർക്ക് ക്രെഡിറ്റ് കാർഡുകൾ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. 21 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, ഉയർന്ന ക്രെഡിറ്റ് സ്കോറും സ്ഥിര വരുമാനവും ഉള്ള വ്യക്തികൾക്കാണ് ക്രെഡിറ്റ് കാർഡ് കമ്പനികൾ കാർഡ് നൽകുന്നത്. എന്നാൽ ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ ഇളവുകൾ നൽകാറുണ്ട്.
അവരുടെ ക്രെഡിറ്റ് യോഗ്യത ഉറപ്പുവരുത്തുന്നതിനായി മാതാപിതാക്കൾ അനുമതി നൽകിയാൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ കാർഡുകൾ നൽകും. ഇനി മാതാപിതാക്കളുടെ അനുമതി ഇല്ലാതെയും ക്രെഡിറ്റ് കാർഡുകൾ ലഭിക്കും.
1.സെക്യുവേർഡ് ക്രെഡിറ്റ് കാർഡ്
സെക്യൂരിറ്റി ഡിപ്പോസിൻറ്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന കാർഡുകളാണ് സെക്യുവേർഡ് ക്രെഡിറ്റ് കാർഡുകൾ. സാധാരണയായി ഇത്തരം കാർഡുകൾക്ക് കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റും ഇയർന്ന പലിശ നിരക്കും ആയിരിക്കും. എന്നാൽ ഇത് മികച്ച ക്രെഡിറ്റ് സ്കോർ നിർമ്മിക്കുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ്.
2.ക്രെഡിറ്റ് യൂണിയനുകൾ
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് ക്രെഡിറ്റ് യൂണിയനുകൾ. ലാഭത്തിനു വേണ്ടിയല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് യൂണിയനുകൾ. ഇത്തരം സ്ഥാപനങ്ങൾ അവരുടെ അംഗങ്ങൾക്ക് പ്രത്യേകമായി കുറഞ്ഞ പലിശ നിരക്കിലുള്ള ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്.
3.സ്റ്റുഡൻറ്റ് ക്രെഡിറ്റ് കാർഡ്
മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും ഇത്തരം കാർഡുകൾ പുറത്തിറക്കാറുണ്ട്. വിദ്യാർത്ഥികൾക്കു മാത്രമായി ലഭിക്കുന്ന കാർഡാണ് സ്റ്റുഡൻറ്റ് ക്രെഡിറ്റ് കാർഡ്.