Advertisement

കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വ്യക്തിഗത വായ്പകൾ ലഭിക്കുമോ ?

ജീവിതത്തിൽ ഏതെങ്കിലും ആവശ്യങ്ങൾക്കു വേണ്ടിയൊക്കെ വായ്പ എടുക്കാറുള്ളവരാണ് മിക്കവരും. ഭവന വായ്പ, വാഹന വായ്പ, വിദ്യഭ്യാസ വായ്പ, വ്യക്തിഗത വായ്പ എന്നിങ്ങനെ. നിങ്ങൾ എടുക്കുന്ന ഈ വായ്പകളൊക്കെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കുന്നുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വളരെ താഴ്ന്ന നിരക്കിലാണെന്ന് കരുതുക. നിങ്ങൾക്ക് വായ്പ എടുക്കേണ്ട ഒരു അത്യാവശ്യ സാഹചര്യവും ഉണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് വ്യക്തിഗത വായ്പ ലഭിക്കുമോ ? പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണിത്.

Advertisement

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ എന്നാൽ വായ്പക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷി വിലയിരുത്താനുള്ള ഒരു അളവു കോലാണ്. ക്രെഡിറ്റ് സ്കോർ നിർണയിക്കുന്ന 4 ബ്യൂറോകൾ ആണ് ഇന്ത്യയിൽ ഉള്ളത്.അതിൽ ഒന്നാണ് സിബിൽ. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് ആണ് സിബിൽ ക്രെഡിറ്റ് സ്കോർ നൽകുന്നത്. ക്രെഡിറ്റ് സ്കോർ 750 ന് മുകളിലായിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നേടാൻ നിങ്ങളെ സഹായിക്കും.

വായ്പ ലഭിക്കുമോ ?

നിങ്ങൾ കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള ഒരു വ്യക്തി ആണെങ്കിലും നിങ്ങൾക്ക് വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുവാൻ സാധിക്കും. ഓൺലൈനായോ ഓഫ് ലൈനായോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. എന്നാൽ വായ്പയുടെ പലിശ നിരക്ക് അൽപം കൂടുതലായിരിക്കും എന്നു മാത്രം. നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോറാണ് ഉള്ളതെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് വായ്പ ലഭിക്കും. എന്നാൽ വളരെ താഴ്ന്ന ക്രെഡിറ്റ് സ്കോർ ആണെങ്കിൽ പലിശ നിരക്ക് കൂടുതലായിരിക്കും. അതുകൊണ്ട് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും താഴ്ന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വ്യക്തിഗത വായ്പകൾ ലഭിക്കും. പലിശ നിരക്കിൽ ചെറിയ വ്യത്യാസം ഉണ്ടാകും എന്നു മാത്രം.

ക്രെഡിറ്റ് സ്കോർ എങ്ങനെ ഉയർത്താം ?

ഭാവിയിൽ ഒരു വായ്പ എടുക്കാൻ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കിൽ മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടത് വളരെ ആവശ്യമാണ്. കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന വായ്പ സ്വന്തമാക്കാൻ അതു നിങ്ങളെ സഹായിക്കും. ഒരു മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ നിലനിർത്താൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

വായ്പ തിരിച്ചടവിൽ മുടക്കം വരുത്തുന്നതാണ് പലരുടെയും ക്രെഡിറ്റ് സ്കോർ താഴ്ന്നുപോകാൻ കാരണം. കൃത്യസമയത്തു തന്നെ ഭവന വായ്പയുടെയും വാഹന വായ്പയുടെയും ഇഎംഐകൾ തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ സഹായിക്കും.

നിങ്ങളുടെ സിബിൽ സ്കോർ റിപ്പോർട്ടിൽ തെറ്റുകളുണ്ടോ എന്നും പരിശോധിക്കണം. ചിലപ്പോൾ നിങ്ങളുടെ പേഴ്സണൽ ഡീറ്റെയിൽസിൽ തെറ്റുകൾ ഉണ്ടാകാം. ചിലപ്പോൾ ഏതെങ്കിലും വിവരങ്ങൾ വിട്ടുപോയിട്ടുണ്ടാകാം. ഇതും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. അതുകൊണ്ട് സിബിൽ സ്കോർ റിപ്പോർട്ടിൽ തെറ്റുകളില്ലെന്ന് ഉറപ്പാക്കണം.

താഴ്ന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് എങ്ങനെ വായ്പ നേടാം ?

താഴ്ന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് വ്യക്തിഗത വായ്പകൾ നൽകാൻ ചില ബാങ്കുകളെങ്കിലും മടിച്ചേക്കാം. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന വായ്പ നേടാൻ സാധിക്കും.

ആവശ്യമെങ്കിൽ മാത്രം വായ്പകൾ എടുക്കുക. നിങ്ങൾ ഒരു ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തി ആണെങ്കിലും നിങ്ങളുടെ പേരിൽ നിരവധി വായ്പകൾ ഉണ്ടെങ്കിൽ പല ബാങ്കുകളും വീണ്ടും വായ്പ നൽകാൻ മടിച്ചേക്കാം.കുറഞ്ഞ തുക ആവശ്യപ്പെടുക. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വച്ച് വലിയ തുക വായ്പയായി ആവശ്യപ്പെട്ടാൽ ബാങ്കുകൾ വായ്പ നൽകിയെന്നുവരില്ല. അതുകൊണ്ട് ചെറിയ തുക വായ്പയായി ആവശ്യപ്പെടുക.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വളരെ താഴ്ന്നതാണെങ്കിൽ, ഉയർന്ന ക്രെഡിറ്റ് സ്കോറും വരുമാനവുമുള്ള സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ജാമ്യക്കാരനായി നിർത്തിക്കൊണ്ടും വായ്പ എടുക്കാം.

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്