NEWS

ഉത്പാദനം വെട്ടി കുറച്ചിട്ടും രക്ഷയില്ല ,എണ്ണ വില താഴേക്ക് തന്നെ

Advertisement

പല രാജ്യങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്‌.അത് കൊണ്ട് തന്നെ ഈ കാലയളവിൽ ലോകത്തെ എണ്ണ ഉപയോഗം വളരെ താഴ്ന്ന നിലയിലാണ്.ലോകത്ത് മുഴുവനുമായി ഇപ്പോൾ പ്രതിദിനം 2.7 കോടി ബാരല്‍ എണ്ണ മാത്രമാണ് ചെലവാകുന്നത്.ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ എണ്ണ ഉപഭോഗം ആണിതെന്നാണ് വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.ഇതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണ വില ഇടിയുവാൻ തുടങ്ങിയിരുന്നു.വില ഇടിവ് പിടിച്ചു നിർത്തുവാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനം കുറക്കുവാൻ തീരുമാനമെടുത്തിരുന്നു.

ദിവസേന ഒരു ബാരൽ എണ്ണ ഉത്പാദനം കുറക്കുവാനാണ് തീരുമാനിച്ചത്.ഇതും ചരിത്രത്തിലെ ഏറ്റവും കൂടിയ എണ്ണ ഉത്പാദന വെട്ടിക്കുറയ്ക്കൽ ആണ്.എന്നിട്ടും എണ്ണ വില വീണ്ടും ഇടിഞ്ഞു.ഡബ്ല്യുടിഐ ബെഞ്ച്മാര്‍ക്ക് 6.10 ശതമാനം ഇടിഞ്ഞ് ബാരലിന് 23.56 ഡോളറിലെത്തിയപ്പോള്‍ ബ്രെന്‍ഡ് ബെഞ്ച്മാര്‍ക്ക് 2.5 ശതമാനം ഇടിഞ്ഞ് ബാരലിന് 32.02 ഡോളറിലെത്തി.വിദഗ്ധരുടെ അഭിപ്രായത്തിൽ എണ്ണ വില ബാരലിന് 20 ഡോളറിലെത്താനുള്ള സാധ്യത ആണുള്ളത്.

Advertisement