Advertisement

ലോക്ക് ഡൌൺ മൂലം ജനങ്ങളുടെ കടം റെക്കോർഡിലേക്ക് ,വരുമാനം കുറഞ്ഞു

രാജ്യത്തെ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടുബങ്ങളിലെ കടം റെക്കോർഡിലേക്ക് എന്ന് റിപ്പോർട്ടുകൾ.43.5 ലക്ഷം കോടി രൂപയാണ് മാർച്ചിലെ റിപ്പോർട്ട് അനുസരിച്ചു രാജ്യത്തെ കുടുംബങ്ങളുടെ ആകെ കടം.2015 ൽ ഇത് 19.3 ലക്ഷം കോടിയും ,2008 ൽ ഇത് വെറും 6.6 ലക്ഷം കോടി രൂപയും ആയിരുന്നു.റെക്കോർഡ് വർദ്ധനവ് ആണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

Advertisement

കൂടാതെ ആളുകളുടെ തൊഴിൽ നഷ്ടമാവുകയും വരുമാനം കുറയുകയും ചെയ്തു.സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് ആണ് നീങ്ങുന്നത് .ലോക്ക് ഡൗണിനു ശേഷം സാമ്പത്തിക മേഖല പഴയ സ്ഥിതിയിലേക്ക് വരുവാൻ കുറഞ്ഞത് ഒരു വർഷം എങ്കിലും എടുക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായങ്ങൾ.തൊഴിൽ ക്ഷാമം വർധിക്കും,നിരവധി ആളുകളുടെ ശമ്പളം വെട്ടി കുറയ്ക്കും ,കമ്പനികൾ തൊഴിലാളികളുടെ എണ്ണം കുറയ്ക്കും.തുടങ്ങിയ നടപടികൾ ഒക്കെ പ്രശ്നം കൂടുതൽ സങ്കീർണം ആക്കും.

സാധാരണക്കാരുടെ ശമ്പള വളര്‍ച്ചാ നിരക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 4.3 ശതമാനം ആയിരുന്നു. കടം വളര്‍ച്ചാ നിരക്ക് 17.7 ശതമാനമാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്