പ്രമുഖ വായ്പ ദാതാക്കളായ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷനെ സ്വന്തമാക്കാൻ പദ്ധതിയിട്ട് അദാനി എന്റർപ്രൈസസ്. ഇതിനുമുന്നോടിയായി ഡിഎച്ച്എൽഎഫ്ന്റെ കമ്മറ്റി ഓഫ് ക്രെഡിററ്റേഴ്സിനു കത്തു നൽകി. ഇതുവരെ നൽകിയതിൽ ഏറ്റവും ഉയർന്ന ബിഡ് ആയ ഓക്ക് ട്രീയുടെ ബിഡിനെക്കാൾ 250 കോടി രൂപ ഉയർന്ന ബിഡ് കമ്പനി നിർദ്ദേശിക്കുകയും അടുത്ത ആഴ്ച തന്നെ റസല്യൂഷൻ പ്ലാൻ സമർപ്പിക്കാൻ തയ്യാറാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം ഡിഎച്ച്എൽഎഫിന്റെ മുഴുവൻ പോർട്ട്ഫോളിയോയും ലേലം വിളിക്കുവാനാണ് അദാനി ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിക്കുന്നത്. 33,000 കോടി രൂപയാണ് ഓക്ക് ട്രീ, ഡിഎച്ച്എൽഎഫ്ന്റെ പോർട്ടഫോളിയോയ്ക്കായി കല്പിച്ച വില. ചേരി പുനരധിവാസ പദ്ധതിക്കായി
(എസ്ആർഎ) അദാനി ഗ്രൂപ്പ് പുതുക്കിയ ബിഡ് അയച്ചിട്ടുണ്ട്. പോർട്ട് ഫോളിയോയ്‌ക്കായി മുമ്പ് 2,300 കോടി ലേലം വിളിച്ചിരുന്ന അതാണ് ഈ ഗ്രൂപ്പ് പിന്നീട് അത് 2800 കോടി രൂപയായി ഉയർത്തി. ഓക്ക് ട്രീക്കും അദാനി ഗ്രൂപ്പിനും പുറമേ പിരമൽ എന്റർപ്രൈസസും ഹോംഗ് കോങ്ങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ് സി ലോയും ഡിഎച്എൽഎഫ് വാങ്ങാൻ ഒരുങ്ങിയിരുന്നു.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്